വ്യാജ ഐപി അഡ്രസ് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍; തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും

By Web TeamFirst Published Nov 30, 2020, 12:42 PM IST
Highlights

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക.

ദുബൈ: വിപിഎന്നിലൂടെ വ്യാജ ഇന്റന്‍നെറ്റ് പ്രോട്ടോക്കോള്‍(ഐപി) ഉപയോഗിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ലഭിക്കും. 

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് അഞ്ച് ലക്ഷം മുതല്‍ 20 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ചുമത്തുക. ഓണ്‍ലൈന്‍ ആശയവിനിമയം മറച്ചുവെക്കുന്നതിനാണ് പലരും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്ക്(വിപിഎന്‍) ഉപയോഗിക്കുന്നത്. ഇത് യുഎഇയില്‍ നിയമലംഘനമാണ്.  
 

click me!