അഞ്ചാം ദിവസം കരകാണും; മലയാളികളടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്ന കപ്പലിന് ഷാര്‍ജയില്‍ പ്രവേശിക്കാന്‍ അനുമതി

Web Desk   | Asianet News
Published : Mar 14, 2020, 11:40 PM ISTUpdated : Mar 15, 2020, 12:09 AM IST
അഞ്ചാം ദിവസം കരകാണും; മലയാളികളടക്കമുള്ളവര്‍ കുടുങ്ങി കിടക്കുന്ന കപ്പലിന് ഷാര്‍ജയില്‍ പ്രവേശിക്കാന്‍ അനുമതി

Synopsis

കപ്പലില്‍ മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരും, അഞ്ച് മറ്റ്  രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുമാണുള്ളത്

ഷാര്‍ജ: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് മലയാളികളടക്കമുള്ള ജീവനക്കാര്‍ കുടുങ്ങികിടക്കുന്ന കപ്പലിന് ഷാർജയിൽ പ്രവേശിക്കാൻ അനുമതി. ഇറാനില്‍ നിന്നെത്തുന്ന കപ്പലായതിനാല്‍ ആദ്യം ഷാര്‍ജയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യൻ എംബസി ഇടപെട്ടതോടെ പോർട്ട് അധികൃതർ പ്രവേശന അനുമതി നൽകുകയായിരുന്നു.

അഞ്ച് ദിവസത്തിലേറെയായി കടലില്‍ കിടക്കുന്ന കപ്പല്‍ അർദ്ധ രാത്രി ഷാർജ തുറമുഖത്ത് എത്തും. കപ്പലില്‍ മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരും അഞ്ച് മറ്റ്  രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരുമാണുള്ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി