
അബുദാബി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നയതന്ത്ര വിസ ഒഴികെയുള്ള വിസകൾ നൽകില്ലെന്നാണ് തീരുമാനം. സന്ദർശക, ബിസിനസ്, വിനോദസഞ്ചാര, തൊഴിൽ വിസകൾക്കു വിലക്ക് ബാധകമാണ്. നേരത്തേ വിസ ലഭിച്ചവർക്ക് നിയന്ത്രണം ബാധകമല്ലെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ വിസ നൽകുന്നത് നിര്‍ത്തിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസ, ബിസിനസ് വിസ, തൊഴിൽ വിസ എന്നിവ ഈ മാസം പതിനേഴ് മുതൽ നൽകില്ല. കൊറോണ നിയന്ത്രണ വിധേയമായ ശേഷമേ വിസ നിയന്ത്രണത്തിൽ ഇളവ് ഉണ്ടാകൂ.
അബുദാബിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടിച്ചു പൂട്ടി. ആളുകൾ ഒത്തു കൂട്ടുന്നത് ഒഴിവാക്കാനാണ് നടപടി. അബുദാബി ശെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തത്കാലത്തേക്ക് അടച്ചിടും. ഇനിയൊരറിയിപ്പിനു ശേഷമേ വിശ്വാസികളെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പ്രവേശിപ്പിക്ക . അസുഖമുള്ളവരും കുട്ടികളും പ്രായമായവരും നിസ്കാരം വീടുകളിലാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ദുബായിയിൽ എല്ലാ പൊതുപരിപാടികളും റദ്ധാക്കിയിട്ടുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ