യുഎഇയില്‍ കൊവിഡ് ബാധിതര്‍ 13,000 കടന്നു; സൗദിയില്‍ 24 മണിക്കൂറിനിടെ 1000ത്തിലധികം പേര്‍ക്ക് രോഗം

By Web TeamFirst Published May 2, 2020, 9:07 AM IST
Highlights

ഇന്നലെ ഏഴുപേര്‍ മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 169ആയി. സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം  24,097 ആയി. യുഎഇയില്‍ 13,038 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

അബുദാബി: ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 61,244ആയി. 35 മലയാളികള്‍ ഉള്‍പ്പെടെ 342 പേരാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വൈറസ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ചത് സൗദി അറേബ്യയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ ഇവിടെ 1344പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ഇന്നലെ ഏഴുപേര്‍ മരിച്ചതോടെ സൗദിയിലെ മരണസംഖ്യ 169ആയി. സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം  24,097 ആയി. യുഎഇയില്‍ 13,038 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 111 പേര്‍ മരിച്ചു. ഖത്തറില്‍ 14,096 കൊവിഡ് രോഗികളാണുള്ളത്. 12 പേര്‍ മരിച്ചു. അതേസമയം കുവൈത്തില്‍ പ്രവാസികളെ ആശങ്കയിലാക്കി ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്. 103 ഇന്ത്യക്കാര്‍ക്കിടയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 1983ആയി. കുവൈത്തില്‍ ആകെ 4,377 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 30 പേര്‍ മരിച്ചു.  3,169 പേരാണ് കൊവിഡ് ബാധിച്ച് ബഹ്റൈനില്‍ ചികിത്സയിലുള്ളത്. എട്ടുപേര്‍ മരിച്ചു. ഒമാനില്‍  2,447 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിനൊന്ന് പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 
 

click me!