സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തി നിരക്ക് 90 ശതമാനമായി

By Web TeamFirst Published Aug 17, 2020, 8:27 PM IST
Highlights

28089 പേര്‍ മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ. അതില്‍ 1758 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നു. രോഗമുക്തി 90 ശതമാനമായി ഉയര്‍ന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളില്‍ 90 ശതമാനം പേരും രോഗമുക്തി നേടി. 299914 ആണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. അതില്‍ 268385 പേരും സുഖം പ്രാപിച്ചു. 

28089 പേര്‍ മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ. അതില്‍ 1758 പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. തിങ്കളാഴ്ച മരണനിരക്കിലും കുറവുണ്ടായി. 28പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3436 ആയി. രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമാണ്. രണ്ടുദിവസമായി റിയാദില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത് ആശ്വാസകരമാണ്. എന്നാല്‍ ജിദ്ദ 9, മക്ക 4, ഹുഫൂഫ് 5, ത്വാഇഫ് 4, മുബറസ് 1, തബൂക്ക് 1, മഹായില്‍ 1, അറാര്‍ 1, അല്‍നമാസ് 1, സബ്യ 1 എന്നിവിടങ്ങളില്‍ പുതുതായി മരണങ്ങള്‍ സംഭവിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുഫൂഫിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 73. ഹാഇലില്‍ 65ഉം മക്കയില്‍ 64ഉം തബൂക്കില്‍ 64ഉം ജീസാനില്‍ 63ഉം മദീനയില്‍ 53ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 55,613 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,317,705 ആയി. 

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളില്ല; 229 പേര്‍ക്ക് കൂടി രോഗം

click me!