കുവൈത്തിൽ ഇന്ത്യൻ പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചു

By Web TeamFirst Published Mar 14, 2020, 5:32 PM IST
Highlights
  • ഇന്ത്യന്‍ പൗരന് കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു.
  • ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുവൈത്തിൽ ഇന്ന് നാല് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ പൗരന് കൊവിഡ് 19 സ്ഥിരീകരിച്ചു. അസർബൈജാനിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയ ഇന്ത്യൻ പൗരനാണ് കോവിഡ് 19 ബാധിച്ച തെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് പറഞ്ഞതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ വൈറസ് ബാധിച്ച ആളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടട്ടില്ല.

ഇന്ത്യൻ പൗരൻ ഉൾപ്പെടെ കുവൈത്തിൽ ഇന്ന് നാല് പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കോ വിഡ് 19 ബാധിച്ചവരുടെ ആകെ എണ്ണം നൂറ്റിനാലായി. ഇതിൽ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലാണ്. അതേ സമയം ചികത്സയിലുണ്ടായിരുന്ന 7 പേർ രോഗമുക്തരായി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എഴുനൂറ്റി പതിനെട്ട് പേരാണ് നിരീക്ഷണത്തിലുള്ളത്. അനാവശ്യമായി ആളുകൾ പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു. ആളുകൾ ഒരുമിച്ച് കൂടുന്നത് കണ്ട് പിടിക്കാൻ ഡ്രോൺ നിരീക്ഷണം നടത്തും. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിശ്ശബ്ദം നിശ്ചലമീലോകം; കൊറോണാ കാലത്തെ കാഴ്ചകള്‍

click me!