
മസ്കത്ത്: ഗൾഫിൽ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചെറുകര സ്വദേശി ഷെരീഫിനാണ് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചത്. മസ്‌കറ്റിലെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷെരീഫ്. താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച ഷെരീഫിന്, പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് ഒൻപത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 185 ആയി. 1,124 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം പിടിപെട്ടവരിൽ 862 പേർ ഒമാനികളും 262 പേർ വിദേശികളുമാണ്. ഇതിനകം 41,194 പേർക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. 24,162 രോഗികൾ സുഖം പ്രാപിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam