സൗദിയിൽ കൊവിഡ് ബാധിച്ച് ഒമ്പത് മരണം കൂടി

Published : May 13, 2020, 07:30 PM IST
സൗദിയിൽ കൊവിഡ് ബാധിച്ച്  ഒമ്പത് മരണം കൂടി

Synopsis

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്  ഒമ്പത് മരണം കൂടി. രണ്ട് സൗദി പൗരന്മാരും ഏഴ് ഇതര രാജ്യക്കാരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം.

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച്  ഒമ്പത് മരണം കൂടി. രണ്ട് സൗദി പൗരന്മാരും ഏഴ് ഇതര രാജ്യക്കാരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം. 42നും 80നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. അതിനിടയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് രോഗമുക്തരുടെ എണ്ണം ഉയരുന്നു. 

ഒറ്റദിവസംകൊണ്ട് സുഖം പ്രാപിച്ചത് 2365 പേരാണ്. ഇതോടെ ആകെ രോമുക്തരുടെ എണ്ണം 17622 ആയി ഉയർന്നു. പുതുതായി 1965 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 830 ആയി. നിലവിൽ ചികിത്സയിലുള്ളത് 26935 പേരാണ്. ഇതിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. 

പുതിയ രോഗികൾ: റിയാദ് 673, ജിദ്ദ 338, മക്ക 283, ദമ്മാം 147, ഹുഫൂഫ് 67, മദീന 64, ജുബൈൽ 52, ത്വാഇഫ് 50, ഖോബാർ 47, തബൂക്ക് 35, മജ്മഅ 30, ദറഇയ 18, ദഹ്റാൻ 14, ഉംലജ് 11, അൽഖർജ് 6, സൽവ 4, സഫ്വ 4, അൽജഫർ 3, ഖത്വീഫ് 3, അബ്ഖൈഖ് 3, അൽഖുറുമ 3, ഖഫ്ജി 2, ഖുറയാത് അൽഉലിയ 2, റാസ തനൂറ 2, റാബിഗ് 2, ഖറഅ 2, ഖുൻഫുദ 2, ശറൂറ 2, ഹാഇൽ 2, മുസാഹ്മിയ 2, ഹുത്ത സുദൈർ 2, അബഹ 1, നാരിയ 1, ബുറൈദ 1, ഉനൈസ 1, അൽറാസ് 1, അൽഹദ 1, അല്ലൈത് 1, മഖ്വ 1, നജ്റാൻ 1, ഹുത്ത ബനീ തമീം 1, അൽദിലം 1, വാദി ദവാസിർ 1, ദവാദ്മി 1, അൽറയിൻ 1, സുലൈയിൽ 1, സുൽഫി 1, റുവൈദ അൽഅർദ് 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി