കൊവിഡ്; ഇന്ത്യയില്‍ നിന്ന് ഒമാനിലെത്തിയ ഏഴ് പേരെ തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published May 22, 2021, 5:52 PM IST
Highlights

മേയ് 15ന് ഭാഗിക ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഒമാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മേയ് മാസത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

മസ്‍കത്ത്: പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏഴ് ഇന്ത്യക്കാരെ ഒമാനില്‍ നിന്ന് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. ഒമാന്‍ എയര്‍ വിമാനത്തില്‍ എത്തിയവരെയാണ് അതേ വിമാനത്തില്‍ തന്നെ തിരികെ അയച്ചതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മേയ് 15ന് ഭാഗിക ലോക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന് ഒമാന്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. മേയ് മാസത്തില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം രോഗികളുടെ എണ്ണം കുറയുന്നത് രോഗബാധയ്‍ക്കെതിരായ ജാഗ്രത കുറയാന്‍ കാരണമാവരുതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചു. രാജ്യത്തെ ഇപ്പോഴത്തെ രോഗമുക്തി നിരക്ക് 89ല്‍ നിന്ന് 92 ആയി ഉയരുകയും ചെയ്‍തു. 

click me!