കൊവിഡ്: സൗദിയില്‍ പ്രതിദിന രോഗമുക്തി ഉയര്‍ന്നു

By Web TeamFirst Published Jul 22, 2021, 9:23 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് സുഖം പ്രാപിക്കുന്നവരുടെ പ്രതിദിന എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,386 പേരാണ് രോഗമുക്തി നേടിയത്. അതെസമയം പുതുതായി 1,162 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് 15 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

24 മണിക്കൂറിനിടെ രാജ്യമാകെ 81,506 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 514,1446 ആയി. 495,650 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,130 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 285, മക്ക 211, കിഴക്കന്‍ പ്രവിശ്യ 158, അസീര്‍ 131, അല്‍ഖസീം 96, ജീസാന്‍ 72, മദീന 57, നജ്‌റാന്‍ 56, ഹായില്‍ 44, അല്‍ബാഹ 18, തബൂക്ക് 16, വടക്കന്‍ അതിര്‍ത്തി മേഖല 14, അല്‍ജൗഫ് 4. കോവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 23,426,175 ഡോസായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 


 

click me!