ഒമാനിൽ നാളെ മുതൽ കൊവിഡ് വാക്സിൻ ക്യാമ്പയിൻ ആരംഭിക്കും

By Web TeamFirst Published Dec 26, 2020, 2:58 PM IST
Highlights

നാളെ ഞായറാഴ്ച ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. 

മസ്‍കത്ത്: നാളെ മുതൽ ഒമാന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വാക്സിനേഷൻ ക്യാമ്പയിന്‍ ആരംഭിക്കും. 15,600 ഡോസ് വാക്‌സിന്‍ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി എത്തിയിരുന്നു. 

നാളെ ഞായറാഴ്ച ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്‌ അല്‍ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.  21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതം ഒരാള്‍ക്ക് നല്‍കും.

click me!