
റിയാദ്: സൗദി ഭക്ഷ്യമേഖലയിലെ മുഴുവൻ സ്ഥാപനങ്ങളിലുമുള്ള ജീവനക്കാർ കൊവിഡ് വാക്സിൻ കുത്തിവെപ്പെടുക്കണമെന്ന് മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയം ആവശ്യപ്പെട്ടു. റസ്റ്റോറൻറുകൾ, കഫേകൾ, ബാർബർ ഷാപ്പുകൾ, ഭക്ഷണസാധന വിൽപന ശാലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കെല്ലാം നിർബന്ധമാണ്.
കച്ചവട കേന്ദ്രങ്ങളിലും ഭക്ഷണവിൽപന സ്ഥലങ്ങളിലും ആരോഗ്യ പ്രതിരോധ മുൻകരുതൽ നടപടികൾ പാലിച്ചിട്ടുണ്ടോയെന്ന് അതതു മുനിസിപ്പാലിറ്റി, ബലദിയ ഓഫീസുകൾക്ക് കീഴിൽ പരിശോധിക്കും. ഞായറാഴ്ച നടത്തിയ 24,081 പരിശോധനാ സന്ദർശനങ്ങളിൽ 255 സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ആരോഗ്യ മുൻകരുതൽ ലംഘിച്ച 1212 നിയമലംഘനങ്ങൾ പിടികൂടുകയും ചെയ്തിട്ടുണ്ട്. കൊവിഡ് വ്യാപനം തടയാൻ വിവിധ മാധ്യമങ്ങളിലൂടെയുള്ള ബോധവത്കരണം തുടരുമെന്നും മുനിസിപ്പൽ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam