വിമാനത്താവളത്തില്‍ യാത്രക്കാരന് വിശദ പരിശോധന; സ്‌കാനിങില്‍ വയറ്റില്‍ കണ്ടെത്തിയത്...

Published : Mar 05, 2021, 03:42 PM IST
വിമാനത്താവളത്തില്‍ യാത്രക്കാരന് വിശദ പരിശോധന; സ്‌കാനിങില്‍ വയറ്റില്‍ കണ്ടെത്തിയത്...

Synopsis

സംശയം തോന്നിയ അധികൃതര്‍ യാത്രക്കാരനെ ഫുള്‍ ബോഡി സ്‌കാനിങിന് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ വയറിനുള്ളില്‍ ലഹരിമരുന്ന് കണ്ടെത്തി.

ദോഹ: ഖത്തറില്‍ വിമാനയാത്രക്കാരന്‍ വയറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലഹരിമരുന്ന് പിടിച്ചെടുത്തു. 48.3 ഗ്രാം കഞ്ചാവ്, ലഹരി ഗുളികകള്‍ എന്നിവയാണ് യാത്രക്കാരന്റെ വയറ്റില്‍ കണ്ടെത്തിയത്.

ഹമദ് വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ കസ്റ്റംസ് ജനറല്‍ അതോറിറ്റിയാണ് ഇയാള്‍ ലഹരി മരുന്ന് വിഴുങ്ങിയതായി കണ്ടെത്തിയത്. സംശയം തോന്നിയ അധികൃതര്‍ യാത്രക്കാരനെ ഫുള്‍ ബോഡി സ്‌കാനിങിന് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ വയറിനുള്ളില്‍ ലഹരിമരുന്ന് കണ്ടെത്തി. നിയമവിരുദ്ധ വസ്തുക്കള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ
കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി