വിമാനത്താവളത്തിൽ യാത്രക്കാരന്‍റെ ലഗേജ് പരിശോധിച്ചപ്പോള്‍ സംശയം; കസ്റ്റംസ് പിടികൂടിയത് അഞ്ച് കിലോയിലധികം കഞ്ചാവ്

Published : May 25, 2026, 11:57 AM IST
cannabis

Synopsis

വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് പിടികൂടിയത് അഞ്ച് കിലോയിലധികം കഞ്ചാവ്. യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്.

മസ്‌കറ്റ്: മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമാനിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമം. 5.426 കിലോഗ്രാം കഞ്ചാവുമായി തായ്‌ലൻഡ് സ്വദേശിയായ യാത്രക്കാരനാണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. വിമാനത്താവളത്തിൽ വെച്ച് ഇയാളെ റോയൽ ഒമാൻ പൊലീസ് കസ്റ്റംസ് പിടികൂടി.

യാത്രക്കാരന്‍റെ വ്യക്തിഗത ലഗേജുകൾ പരിശോധിച്ചപ്പോഴാണ് അതീവ രഹസ്യമായി സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ആകെ 14 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് പാക്ക് ചെയ്തിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കൃത്യമായ പരിശോധനയിലാണ് മയക്കുമരുന്ന് കടത്ത് നീക്കം പൊളിഞ്ഞത്. പിടിയിലായ പ്രതിക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാൻ കസ്റ്റംസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിലും മറ്റ് അതിർത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറിജിനലിനെ വെല്ലും വ്യാജ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ഉപഭോക്താക്കളെ വഞ്ചിച്ച് വിൽപ്പന തകൃതി, പരിശോധനയിൽ എട്ട് സ്ഥാപനങ്ങൾ പൂട്ടിച്ചു
ഷാർജയിൽ കണ്ണൂർ സ്വദേശിയായ അമ്മയും കുഞ്ഞും മരിച്ച സംഭവം; മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും