
റിയാദ്: സൗദി അറേബ്യയിലെ സൈബർ സെക്യൂരിറ്റി ഭദ്രമെന്ന് പഠനം. അന്താരാഷ്ട്ര റാങ്കിംഗിൽ 13ാം സ്ഥാനത്തും അറബ് ലോകത്ത് ഒന്നാം സ്ഥാനത്തുമാണ് സൗദിയെന്ന് പഠനം വ്യക്തമാക്കുന്നു. ഓക്സ്ഫോർഡ് ഇൻറർനാഷനൽ ബിസിനസ് ഗ്രൂപ് നടത്തിയ സർവേ റിപ്പോർട്ടണ് സൗദി അറേബ്യ സൈബർ കാര്യങ്ങളിൽ ഭദ്രമെന്ന് വെളിപ്പെടുത്തിയത്.
റിയാദിൽ നടക്കാൻ പോകുന്ന സൈബർ സുരക്ഷ അന്താരാഷ്ട്ര ഉച്ചകോടിയുടെ മുന്നോടിയായാണ് സർവേ നടന്നത്. സൽമാൻ രാജാവിന്‍റെ മേൽനോട്ടത്തിൽ അടുത്ത മാസം നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള ഗവൺമെന്‍റ്, സ്വകാര്യ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, നിക്ഷേപകർ, അക്കാദമിക് വിദഗ്ധർ, അന്താരാഷ്ട്ര സംഘടന പ്രതിനിധികൾ എന്നിവരുടെ പങ്കാളിത്തമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam