
റിയാദ്: അഞ്ചാമത് സൗദി വ്യോമയാന സമ്മേളനം പരിപാടികൾ റിയാദിൽ സമാപിച്ചു. നഗര മധ്യത്തിൽ നിന്ന് 50 കിലോമീറ്ററകലെ തുമാമയിൽ മൂന്നുദിവസത്തെ സമ്മേളനത്തോട് അനുബന്ധിച്ച് വർണാഭവും വിസ്മയകരവുമായ വ്യോമാഭ്യാസ പ്രകടനങ്ങളും നടന്നു. തണുപ്പിനെ അവഗണിച്ച് കുടുംബങ്ങളും ബാച്ചിലർമാരും ഉൾപ്പെടെ സ്വദേശികളും വിദേശികളും പരിപാടികൾ കാണാനെത്തി.
തുമാമയിലെ ജനറൽ ഏവിയേഷൻ ക്ലബിന്റെ ഗ്രൗണ്ടിൽ പലതരം വിമാനങ്ങളുടെ വലിയ പ്രദർശനവും ഒരുക്കിയിരുന്നു. ലോകത്തെ പ്രമുഖ വിമാന കമ്പനികളെല്ലാം മൂന്നുദിവസം പ്രദർശനത്തിൽ പങ്കെടുത്തു. വ്യോമാഭ്യാസ പ്രകടനത്തിന് 60ലധികം പൈലറ്റുമാരും ഇറ്റലി, ബ്രിട്ടൻ, സ്വീഡൻ, പോളണ്ട്, ജർമനി, ഈജിപ്ത്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വ്യാമ പ്രകടന സംഘങ്ങളുമാണ് എത്തിയത്.
പ്രദർശനത്തിനും വ്യോമാഭ്യാസ പ്രകടനങ്ങൾക്കും പുറമെ ശിൽപശാലയും സെമിനാറുകളും നടന്നു. സന്ദർശകർക്ക് ആവശ്യം വേണ്ട വിവരങ്ങൾ നൽകാൻ ഗൈഡുമാരുമുണ്ടായിരുന്നു. സൗദി എൻറർടൈൻമെന്‍റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ക്ലബ് പരിപാടികൾ സംഘടിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam