ലുബാൻ ചുഴലിക്കാറ്റ്: ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Oct 12, 2018, 2:03 AM IST
Highlights

ലുബാൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ദോഫാർ - അൽ വുസ്ത്ത മേഖല അതീവ ജാഗ്രതയിലെന്നു ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി.ആരോഗ്യ സേവനങ്ങൾക്ക് മുടക്കം വരാതിരിക്കുവാൻ , ആരോഗ്യ മന്ത്രാലയവും സജ്ജമാണ്. പൊതു ജനങ്ങൾ ജാഗ്രത പുലർത്തുവാൻ റോയൽ ഒമാൻ പോലീസ് നിര്‍ദ്ദേശം നല്‍കി.

മസ്കത്ത്: ലുബാൻ ചുഴലിക്കാറ്റിനെ നേരിടാന്‍ ദോഫാർ - അൽ വുസ്ത്ത മേഖല അതീവ ജാഗ്രതയിലെന്നു ഒമാൻ ദേശീയ ദുരന്ത നിവാരണ സമിതി.ആരോഗ്യ സേവനങ്ങൾക്ക് മുടക്കം വരാതിരിക്കുവാൻ , ആരോഗ്യ മന്ത്രാലയവും സജ്ജമാണ്. പൊതു ജനങ്ങൾ ജാഗ്രത പുലർത്തുവാൻ റോയൽ ഒമാൻ പോലീസ് നിര്‍ദ്ദേശം നല്‍കി.

ലുബാൻ ചുഴലിക്കാറ്റ് ദോഫാർ, അൽ വുസ്ത എന്നി ഗവര്ണറേറ്റിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ, ഈ രണ്ടു മേഖലകളും ദുരന്തനിവാരണ സമിതിയുടെ അതീവ നിയന്ത്രണത്തിൽ ആണ്. സലാലയിൽ നിന്നും 480 കിലോമീറ്റർ അകലെ നില കൊള്ളുന്ന ലുബാൻ, മണിക്കൂറിൽ 119 കിലോമീറ്റർ മുതൽ 137 കിലോമീറ്റർ വേഗതയിലായിരുക്കും ദോഫാർ അൽ വുസ്റ്റ മേഖലയിൽ വീശിയടിക്കുവാൻ സാധ്യത.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ആശുപത്രികളിൽ നിന്നും രോഗികളെ സുരക്ഷിതമായ ആരോഗ്യ കേന്ദ്രങ്ങളിലേക്കു മാറ്റി കഴിഞ്ഞു.

click me!