
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് വ്യാപനം വലിയ തോതിൽ കുറഞ്ഞതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച 593 കോവിഡ് കേസുകൾ മാത്രമാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. ഇത് ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ്. അതേസമയം ഇരട്ടിയിലേറെ ആളുകൾ രോഗമുക്തി നേടി.
1203 പേരാണ് പുതിയതായി സുഖം പ്രാപിച്ചത്. എന്നാൽ മരണസംഖ്യയിൽ കാര്യമായ കുറവ് വന്നിട്ടില്ല. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4399 ആയി. റിയാദ് 2, ജിദ്ദ 5, മക്ക 6, ഹുഫൂഫ് 2, ത്വാഇഫ് 2, മുബറസ് 4, ഖമീസ് മുശൈത്ത് 1, ഹാഇൽ 2, ബുറൈദ 1, അബഹ 4, സബ്യ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,28,144ലെത്തിയെങ്കിലും അതിൽ 307207 പേരും സുഖം പ്രാപിച്ചു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93.5 ശതമാനമായി ഉയർന്നു. വെറും 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,538 ആയാണ് കുറഞ്ഞത്. ഇതിൽ തന്നെ 1180 പേർ മാത്രമേ ഗുരുതര സ്ഥിതിയിലുള്ളൂ. വ്യാഴാഴ്ച പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‍തത് ജിദ്ദയിലാണ്, 55. മക്ക 50, മദീന 40,
റിയാദ് 39, ഹുഫൂഫ് 38, ദമ്മാം 25, മുബറസ് 21, യാംബു 21, ഹാഇൽ 20, അറാർ 18, ബൽജുറഷി 17, ജീസാൻ 17, ജുബൈൽ 12, ഖത്വീഫ് 12 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ് ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam