Saudi Covid Report : സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ അയ്യായിരത്തിലേക്കടുക്കുന്നു

By Web TeamFirst Published Jan 10, 2022, 11:27 PM IST
Highlights

ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 583,531 ആയി. ആകെ രോഗമുക്തി കേസുകള്‍ 547,507 ആണ്. ആകെ മരണസംഖ്യ 8,895 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 27,129 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid)പ്രതിദിന കേസുകള്‍ അയ്യായിരത്തിലേക്കടുക്കുന്നു. 24 മണിക്കൂറിനിടെ 4,778 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 893 പേര്‍ സുഖം പ്രാപിച്ചു. രോഗബാധിതരില്‍ രണ്ടുപേര്‍ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാജ്യത്ത് ആകെ 128,418 കൊവിഡ് പി.സി.ആര്‍ പരിശോധനയാണ് നടത്തിയത്. 

ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 583,531 ആയി. ആകെ രോഗമുക്തി കേസുകള്‍ 547,507 ആണ്. ആകെ മരണസംഖ്യ 8,895 ആയി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 27,129 ആയി ഉയര്‍ന്നു. ഇതില്‍ 154 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 52,822,315 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,130,033 എണ്ണം ആദ്യ ഡോസ് ആണ്. 23,361,271 എണ്ണം സെക്കന്‍ഡ് ഡോസും. 4,331,011 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യതലസ്ഥാനത്ത് പുതിയ രോഗബാധിതരുടെ എണ്ണം ആയിരത്തിന് അടുത്തെത്തി. റിയാദിലും ജിദ്ദയിലും ആയിരം കടന്നു പ്രതിദിന രോഗികളുടെ എണ്ണം. 1,332 പേര്‍ക്ക് റിയാദിലും 1,122 പേര്‍ക്ക് ജിദ്ദയിലും പുതുതായി രോഗം സ്ഥിരീകരിച്ചു. മക്ക 578, ദമ്മാം 177, ഹുഫൂഫ് 139, മദീന 124 എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍.  

സൗദിയില്‍ പ്രാഥമിക വിദ്യാലയങ്ങളിലും നേരിട്ട് ക്ലാസ് തുടങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പ്രാഥമിക വിദ്യാലയങ്ങളിലും(primary schools) നേരിട്ട് ക്ലാസ് തുടങ്ങൂന്നു. ഈ മാസം 23 മുതല്‍ ഇതടക്കം എല്ലാ ക്ലാസിലെയും വിദ്യാര്‍ഥികള്‍ക്കും ഓഫ് ലൈന്‍ ക്ലാസുകള്‍ മാത്രമേ ഉണ്ടാവൂ എന്ന് വിദ്യാഭ്യാസ, ആരോഗ്യവകുപ്പുകള്‍ അറിയിച്ചു.

കൊവിഡ് വ്യാപന ഭീഷണിയെ തുടര്‍ന്ന് ഇതുവരെ ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്കായിരുന്നു നേരിട്ട് സ്‌കൂളുകളിലെത്തിയുള്ള ക്ലാസ്. 12 വയസ്സിന് താഴെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരുകയായിരുന്നു. അവര്‍ക്ക് സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസിന് അനുമതി നല്കിയിരുന്നില്ല. അതിനാണ് മാറ്റം വരാന്‍ പോകുന്നത്. ഈ മാസം 23 മുതല്‍ എല്ലാ വിദ്യാര്‍ഥികളും സ്‌കൂളില്‍ ഹാജരാകണമെന്നും ആരോഗ്യ കാരണങ്ങളാല്‍ എത്താന്‍ കഴിയാത്തവര്‍ക്ക് മാത്രം ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‌നാഷണല്‍, വിദേശ സ്‌കുളുകള്‍ക്കെല്ലാം പുതിയ തീരുമാനം ബാധകമാണ്.

click me!