
അബുദാബി: യുഎഇയില്‍ ഇന്ന് 2,426 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 875 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,61,937 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,45,055 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,164 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 14,718 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പുതുവര്‍ഷാഘോഷങ്ങളുമായി(New Yera celebrations) ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ(Dubai). മാസ്‌ക്(mask) ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. അതേസമയം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam