ഇന്ത്യൻ കോൺസലർ സംഘത്തിന്‍റെ സെപ്തംബർ മാസത്തെ സന്ദർശന തീയതികൾ പ്രഖ്യാപിച്ചു

Published : Aug 29, 2025, 12:01 PM IST
 indian consulate

Synopsis

സെപ്തംബർ അഞ്ചിന് സംഘം യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്.

റിയാദ്: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ സെപ്തംബറിലെ സന്ദർശന തീയതികളും സ്ഥലവും ജിദ്ദ കോൺസുലേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ചിന് സംഘം യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ് വ ഹോട്ടലിലാണ് സന്ദർശനം ഒരുക്കിയിരിക്കുന്നത്.

സെപ്തംബര്‍ 19 മദീനയിലെ കിങ് അബ്‍ദുൽ അസീസ് റോഡിലുള്ള അൽ ഫലഹ് ഹോട്ടലിലും ജിസാൻ മേഖലയിലെ സന്ദർശനം സെപ്തംബർ 26 ന് ജിസാൻ ചേംബർ ഓഫ് കോമേഴ്‌സ് ബിൽഡിങ്ങിലുള്ള ഇന്ത്യൻ പാസ്‌പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും നടക്കും. സെപ്റ്റംബർ 27 അബഹയിലെ ചേംബർ ഓഫ് കോമേഴ്‌സ് ബിൽഡിങ്ങിലുള്ള ഇന്ത്യൻ പാസ്പോർട്ട് ആപ്ലിക്കേഷൻ സെന്ററിലും കോൺസലർ സന്ദർശനം നടക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

സന്ദർശനം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് ആവശ്യമായ സേവനങ്ങൾ ലഭിക്കും. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള അതത് മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവനം ആവശ്യമുള്ളവർ സന്ദർശന തിയ്യതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കണം. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും അപ്പോയിന്റ്മെന്റ് നൽകുക. സൗദി അധികൃതർ നൽകുന്ന നിയമ നിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ