സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Published : Apr 18, 2021, 05:34 PM IST
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Synopsis

22 വർഷമായി അറാറിൽ നദ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനം തട്ടിയാണ് അപകടത്തിൽപ്പെട്ടത്. 

റിയാദ്: സൗദി അറേബ്യയിലെ വടക്കൻ അതിർത്തി പട്ടണമായ അറാറിൽ കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നിസാറുദ്ദീന്റെ മൃതദേഹം, അറാർ പ്രവാസി സംഘം നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലെത്തിച്ചു. 22 വർഷമായി അറാറിൽ നദ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന നിസാറുദ്ദീൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വദേശി പൗരൻ ഓടിച്ചിരുന്ന വാഹനം തട്ടിയാണ് അപകടത്തിൽപ്പെട്ടത്. 

അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്ത് ഏറ്റുവാങ്ങി അറാർ വിമാനത്താവളത്തിൽ എത്തിച്ചു. തുടർന്ന് റിയാദിൽ നിന്നും അർധരാത്രിയോടെയാണ് മൃതദേഹം കൊച്ചിയിലെത്തിയത്.  റോഡു മാർഗം വീട്ടിലെത്തിച്ച മൃതദേഹം കിഴക്കേകുഴി മുസ്‌ലിം ജമാഅത്ത് മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. 

പ്രവാസി സംഘം മുഖ്യരക്ഷാധികാരി മൊയ്തുണ്ണി വടക്കാഞ്ചേരി, പ്രസിഡന്റ് സുനിൽ കുന്നംകുളം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഷീദ് പരിയാരം, അനു ജോൺ, സംഘം പ്രവർത്തകരായ ഷമീർ, ഹാമിദ്, ജാബിർ വയനാട്, നദ കമ്പനിയിലെ സഹപ്രവർത്തകരും മൃതദേഹം ഏറ്റുവാങ്ങാനുണ്ടായിരുന്നു. വണ്ടിപുര വീട്ടിൽ അബ്ദുൽ കരീം - സൽമാ ബീവി ദമ്പതികളുടെ മകനാണ് നിസാറുദ്ദീൻ. തടത്തിനകത്ത് സലീനയാണ് ഭാര്യ, ഹെന മെഹറിൻ, ഹസ്ബിയ ഫാത്തിമ എന്നിവർ മക്കളാണ്. കബീർ, അബ്ദുൽ ബഷീർ, അബ്ദുൽ റഹീം, ഷാഹിദ്, സജ്ജാദ്, നുസൈഫ, സഫീന, ഫസീല എന്നിവർ സഹോദരങ്ങളാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ