
റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരിച്ച പാലക്കാട് പട്ടാമ്പി പുലമന്തോൾ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹൽ കൊളക്കാട്ടിൽ അബ്ദുൽ റഷീദിെൻറ (54) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ കോഴിക്കോട്ട് എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നിമിനികുളം ജുമാ മസ്ജിദിൽ ഖബറടക്കി. 30 വർഷത്തോളം യു.എ.ഇയിലും സൗദിയിലും പ്രവാസിയായിരുന്ന ഇദ്ദേഹം മൂന്ന് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
ഒരാഴ്ച മുമ്പ് റിയാദ് നസിം അൽഹസർ ആശുപത്രിയിലാണ് മരിച്ചത്. മകൻ അർഷാദ് അതിന് ഒരാഴ്ച്ച മുമ്പാണ് തൊഴിൽ വിസയിൽ റിയാദിൽ എത്തിയത്. പിതാവ്: മൊയ്ദീൻ (പരേതൻ), മാതാവ്: നഫീസ (പരേത), ഭാര്യ: സുനീറ, മറ്റ് മക്കൾ: അൻഷാദ്, ഫാത്തിമ ഷദ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ ഭാര്യാസഹോദരൻ മുജീബിനെ സഹായിക്കുന്നതിനായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ എന്നിവരാണ് രംഗത്തുണ്ടായിരുന്നത്.
Read Also - നോണ്‍ സ്റ്റോപ്പ് സര്‍വീസിന് പിന്നാലെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്! കേരളത്തിലേക്കും പുതുവത്സര ഓഫര്‍
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
മസ്കറ്റ്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ മരിച്ചു. കോഴിക്കോട് മുതുവണ്ണ, കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലി മകൻ മുഹമ്മദ് ഷാഫി (28) ആണ് ഒമാനിലെ മുസന്നക്കടുത്ത് മുളന്തയിൽ വാഹനാപകടത്തില്‍ മരിച്ചത്.
അവിവാഹിതനായ മുഹമ്മദ് ഷാഫി എട്ട് വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ജമീല. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ