ഖത്തറില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയ്യതി നീട്ടി

By Web TeamFirst Published Jun 25, 2021, 7:59 PM IST
Highlights

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയ്യതി ജൂലൈ ഒന്ന് ആയിരിക്കുമെന്നാണ് നേരത്തെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. 

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള തീയ്യതി 2021 ഡിസംബര്‍ 31 വരെ നീട്ടി. രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ അയച്ചു. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദേശ പ്രകാരമാണിത്.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയ്യതി ജൂലൈ ഒന്ന് ആയിരിക്കുമെന്നാണ് നേരത്തെ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നത്. ഇത് മാറ്റിയാണ് ഇപ്പോള്‍ ഡിസംബര്‍ അവസാനം വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. എല്ലാ ബാങ്കുകളുടെയും എ.ടി.എം മെഷീനുകള്‍ വഴി പഴയ നോട്ടുകള്‍ നിക്ഷേപിക്കാനും സാധിക്കും. നാലാം സീരിസിലുള്ള കറന്‍സി നോട്ടുകള്‍ 2020 ഡിസംബര്‍ 13നാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പിന്‍വലിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 18ന് ദേശീയ ദിനത്തില്‍ അഞ്ചാം സീരിസ് നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്‍തു. 200 റിയാലിന്റെ പുതിയ നോട്ടും ഇതെടൊപ്പം സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. 

click me!