മലയാളി സാമൂഹിക പ്രവർത്തകൻ റിയാദിൽ മരിച്ചു

By Web TeamFirst Published Jun 25, 2021, 7:24 PM IST
Highlights

ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‍ചയാണ് മരണം സംഭവിച്ചത്. 

റിയാദ്: ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി സാമൂഹിക പ്രവർത്തകന്‍ റിയാദിൽ മരിച്ചു. ആലുവ സ്വദേശി ചാക്കൽ സുബൈർ അഹമ്മദ് (51) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്‍ചയാണ് മരണം സംഭവിച്ചത്. 

റിയാദിൽ ലീഗ്രാൻഡ് കമ്പനിയിൽ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. സമസ്‍ത ഇസ്‍ലാമിക് സെന്റർ റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. പിതാവ്: അഹമ്മദ്. മാതാവ്: സൈനബ. ഭാര്യ: സ്വാബിറ. മക്കൾ: മുഹമ്മദ് ജാസിർ, സമീഹ, സ്വാലിഹ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സഹോദരൻ മുജീബിനോടൊപ്പം കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗമായ ദാറുസലാം പ്രവർത്തകരായ സിദ്ദിഖ് തൂവൂർ, മുഹമ്മദ് കണ്ടക്കൈ, ഉസ്മാൻ പരീത് തുടങ്ങിയവർ രംഗത്തുണ്ട്.

click me!