യുഎഇയില്‍ പ്രതിരോധ, നാവികസേന പ്രദര്‍ശനത്തില്‍ കോടികളുടെ ആയുധ കരാര്‍

By Web TeamFirst Published Feb 25, 2021, 11:50 AM IST
Highlights

നാല് ദിവസം പിന്നിട്ട പ്രദര്‍ശനത്തില്‍ ഇതുവരെ 2000 കോടിയിലധികം ദിര്‍ഹത്തിന്റെ കരാറുകളാണ് ഒപ്പിട്ടത്.

അബുദാബി: യുഎഇയില്‍ ദേശീയ പ്രതിരോധ, നാവികസേന(ഐഡെക്‌സ്, നേവഡെക്‌സ്) പ്രദര്‍ശനത്തില്‍ കോടികളുടെ ആയുധ കരാര്‍ ഒപ്പിട്ടു. പ്രദര്‍ശനത്തിന്റെ നാലാം ദിനം മാത്രം 200 കോടിയിലേറെ ദിര്‍ഹത്തിന്റെ കരാറുകളിലാണ് ആറ് രാജ്യാന്തര കമ്പനികളും 18 പ്രാദേശിക കമ്പനികളും  ഒപ്പുവെച്ചതെന്ന് എക്‌സിബിഷന്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഹസ്സാനി അറിയിച്ചു.

നാല് ദിവസം പിന്നിട്ട പ്രദര്‍ശനത്തില്‍ ഇതുവരെ 2000 കോടിയിലധികം ദിര്‍ഹത്തിന്റെ കരാറുകളാണ് ഒപ്പിട്ടത്. യാസ് ഹോള്‍ഡിങ് എല്‍സിസി, അബുദാബി ഷിപ്പിങ് ബില്‍ഡിങ് എന്നിവ വിവിധ രാജ്യാന്തര കമ്പനികളുമായി കരാറിലേര്‍പ്പെട്ടു. ബോയിങ്, വല്ലോ എക്യുപ്‌മെന്റ് സ്‌പെയര്‍ പാര്‍ട്‌സ് ട്രേഡിങ്, ഹാരിസ് ഇന്റര്‍നാഷണല്‍ ഐഎന്‍സി, എലെട്രോണിക്ക എസ്പിഎ എന്നിവയാണ് ബുധനാഴ്ച കരാര്‍ ഒപ്പിട്ട പ്രമുഖ കമ്പനികള്‍. 

click me!