
യാസ് മറീനയിലെ റേസ് വീക്കെൻഡിൽ പങ്കെടുക്കാൻ അവസരം നൽകുന്ന ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ റേസ് ആൻഡ് ലക്ഷ്വറി യോട്ട് എക്സ്പീരിയൻസ് പ്രൊമോഷൻ ഇന്ന് കൂടെ മാത്രം.
നവംബർ 21 വരെയാണ് ബിഗ് ടിക്കറ്റ് ഈ പ്രൊമോഷനിൽ പങ്കെടുക്കാൻ അവസരം നൽകുന്നത്. ടിക്കറ്റ് എടുക്കുന്നവർക്ക് ഈ മാസത്തെ അവസാന വീക്കിലി ഡ്രോയിൽ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അബുദാബിയിലെ റേസ് വീക്കെൻഡിൽ പങ്കെടുക്കാം. എല്ലാ ചെലവുകളും ബിഗ് ടിക്കറ്റ് വഹിക്കും.
10,000 ദിർഹം സമ്മാനം, പഞ്ചനക്ഷത്ര ഹോട്ടലിൽ മൂന്നു രാത്രികളിൽ രണ്ട് അതിഥികൾക്ക് താമസം, ഡിസംബർ 6,7 തീയതികളിൽ സംഗീതനിശയ്ക്കുള്ള ടിക്കറ്റുകൾ, ട്രിപ് കാലയളവിൽ ഫ്രീ ട്രാൻസ്പോർട്ടേഷൻ എന്നിവയാണ് ആനുകൂല്യങ്ങൾ. യു.എ.ഇക്ക് പുറത്തു നിന്നുള്ളവർക്ക് റൗണ്ട് ട്രിപ്പുകളും എയർപോർട്ട് ട്രാൻസ്ഫറും ലഭിക്കും.
രണ്ടു ദിവസമാണ് യോട്ട് അനുഭവം. മൊത്തം 30 വിജയികളാണ് ഉണ്ടാകുക. ഇവർക്ക് കൂടുതൽ ക്യാഷ് സമ്മാനങ്ങൾ നേടാനാകും. ഇതിൽ യോട്ടിൽ രണ്ടു ദിവസവും 250,000 ദിർഹം സ്പെഷ്യൽ സമ്മാനവും നേടാം. ഡിസംബർ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വിജയികളുടെ പേര് പ്രഖ്യാപിക്കും. ഡിസംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിലും ഇവർക്ക് പങ്കെടുക്കാനാകും.
നവംബർ ഒന്ന് മുതൽ 30 വരെ ബിഗ് ടിക്കറ്റ് വാങ്ങിയവർ ഓട്ടോമാറ്റിക്കായി ഡിസംബർ മൂന്നിന് നടക്കുന്ന ഡ്രോയുടെ ഭാഗമാകും. ഒരു വിജയിക്ക് 25 മില്യൺ ദിർഹം നേടാനാകും. പത്ത് അധിക വിജയികൾക്ക് സമാശ്വാസ സമ്മാനമായി 100,000 ദിർഹം വീതവും നേടാം.
ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ സീരീസും ഒപ്പം നടക്കുന്നുണ്ട്. ഡിസംബർ മൂന്നിന് നേടാനാകുക ഒരു മസെരാറ്റി ഗ്രെക്കാലെയാണ്. ജനുവരി മൂന്നിന് ഒരു ബി.എം.ഡബ്ല്യു 430ഐ കാറും നേടാൻ അവസരമുണ്ട്.
പ്രത്യേക ബണ്ടിൽ ഓഫറുകളും ഈ മാസം മുഴുവൻ ലഭ്യമാണ്. രണ്ട് ബിഗ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ ഫ്രീയായി നേടാം. ഡ്രീം കാർ ടിക്കറ്റിലും ഈ ഓഫർ ഉണ്ട്.
ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാം. കൂടാതെ സയദ് ഇന്റർനാഷണൽ എയർപോർട്ടിലും അൽ എയ്ൻ എയർപോർട്ടിലുമുള്ള കൗണ്ടറുകളിലും ടിക്കറ്റുകൾ ലഭ്യമാണ്.
ഈ മാസം അവശേഷിക്കുന്ന വീക്കിലി ഇ-ഡ്രോ നവംബർ 22-നാണ്. നവംബർ 21 വരെ ടിക്കറ്റുകൾ വാങ്ങാം.