
റിയാദ്: സൗദി നൽകിയ തൊഴില്‍ വിസകളുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായി തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഈ വർഷം അനുവദിച്ചതിലേറെയും ഗാര്‍ഹിക വിസകളാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സ്വകാര്യ മേഖലയിലേക്ക് അനുവദിച്ച വിസകളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു 65 ശതമാനം കുറഞ്ഞതായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2015 മുതല്‍ 2017 വരേയുള്ള കാലയളവിലാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
2017-ല്‍ 7,18,835 വിസകളാണ് തൊഴിൽ മന്ത്രാലയം വിതരണം ചെയ്തതെങ്കിൽ 2016ല്‍ ഇത് 14,03,713 വിസകൾ ആയിരുന്നു. വരുന്ന സെപ്റ്റംബർ മുതല്‍ പന്ത്രണ്ടോളം വാണിജ്യ മേഖലകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കുന്നതോടെ വിദേശികൾക്കനുവദിക്കുന്ന തൊഴിൽ വിസയുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 234000 പേരുടെ കുറവുണ്ടായിട്ടുണ്ട്. 60 വയസ്സ് പിന്നിട്ട 320000 ലേറെ വിദേശികൾ സൗദിയിൽ ജോലിചെയ്യുന്നതായാണ് ജനറൽ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam