
റിയാദ്: മുഴുവൻ സ്‌കൂളുകളിലും ഡിജിറ്റൽ പഞ്ചിങ് സിസ്റ്റം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. ഞായറാഴ്ച മുതലായിരിക്കും പുതിയ രീതിയിലൂടെ ഹാജർ രേഖപ്പെടുത്തുക. അധ്യാപകർക്കും അനധ്യാപക ജീവനക്കാർക്കും നിയമം ബാധകമാകും. മാനവ വിഭവ ശേഷി വകുപ്പിന്റേതാണ് തീരുമാനം.
പഴയ രീതിയിലുള്ള രജിസ്റ്റർ ഒപ്പിടൽ രീതി ഇതോടെ അവസാനിക്കും. പുതിയ മാറ്റത്തിനായുള്ള നിർദേശം നേരത്തെ തന്നെ സ്‌കൂളുകൾക്ക് നൽകിയിരുന്നു. തൊഴിൽ അച്ചടക്കത്തിന്റെ ഭാഗമായാണ് തീരുമാനം. മുഖം, ശബ്ദം, വിരലടയാളം എന്നിവ ഉപയോഗിച്ച് പുതിയ സംവിധാനത്തിലൂടെ ഹാജർ രേഖപ്പെടുത്താം. തുടർച്ചയായ ഏഴ് മണിക്കൂറായിരിക്കും വിദ്യാഭ്യാസ ജീവനക്കാരന്റെ സാധാരണ പ്രവൃത്തി സമയം. ജീവനക്കാരുടെ ആകെ വൈകിയ സമയം ഏഴ് മണിക്കൂറിലെത്തിയാൽ ഒരു ദിവസത്തെ ശമ്പളം കട്ട് ചെയ്യും. മുഴുവൻ പ്രവിശ്യകളിലെ സ്‌കൂളുകളിലും നിയമം ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ