അമ്മയിലെ ചുമതലകള്‍ മോഹന്‍ലാല്‍ മറ്റുള്ളവരെ ഏല്‍പിക്കരുതെന്ന് വിനയന്‍

By Web TeamFirst Published Oct 28, 2018, 4:31 AM IST
Highlights

 സംഘടനയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ മോഹന്‍ലാല്‍ ഹൈജാക്ക് ചെയ്യപ്പെടും.
 

ദുബായ്:സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ തലപ്പത്തിരിക്കുമ്പോൾ മോഹൻലാൽ സംഘടനാകാര്യങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കരുതെന്നു സംവിധായകൻ വിനയൻ. സൂപ്പര്‍ താരങ്ങളെ വച്ച് ഇനിയും സിനിമ ചെയ്യും. ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ  പ്രചരണത്തിനായി ദുബായില്‍ എത്തിയതായിരുന്നു അദ്ദേഹം.

മോഹൻലാൽഅമ്മയുടെ പ്രസിഡന്‍റാവുമ്പോള്‍ നിഷ്പക്ഷ നിലപാടുകള്‍ സ്വീകിരിക്കുമെന്നായിരുന്നു പ്രതീക്ഷ. അത് അസ്ഥാനത്താക്കും വിധത്തില്‍  മറ്റുള്ളവര്‍  മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായം പറയഞ്ഞത് ശരിയായ നിലപാടല്ലെന്ന് വിനയന്‍ പറഞ്ഞു. സംഘടനയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കില്‍ മോഹന്‍ലാല്‍ ഹൈജാക്ക് ചെയ്യപ്പെടും.

വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി. സൂപ്പർ താരങ്ങൾക്ക് എതിരാണെന്ന് കരുതുന്നില്ലെന്നും വിനയന്‍ പറഞ്ഞു. അമ്മയിലും ഫെഫ്കയിലുമുള്ള വനിതാ അംഗങ്ങളെല്ലാം ഇത്തരത്തിൽ കൂടിച്ചേരുന്നത് നല്ലതാണ്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ പ്രചാരണത്തിനായി ദുബായിയിൽ എത്തിയതായിരുന്നു അദ്ദേഹം. സിനിമയുടെ വിജയം കലാഭവൻ മണിയുടെ പോരാട്ടജീവിതത്തിനുള്ള അംഗീകാരമാണെന്നും വിനയൻ പറഞ്ഞു.  യുഎഇയിലെ തിയറ്ററുകളില്‍ സിനിമയ്ക്ക് മികച്ച സ്വീകരണം ലഭിച്ചതായി ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ രാജാമണിയും നടി ഹണിറോസും പറഞ്ഞു


 

click me!