
ദുബായ്: ദീപാവലി ആഘോഷങ്ങൾക്ക് ഗള്‍ഫിലെ സ്വർണ വിപണി സജീവമായി. ധൻതെരാസ് ദിനമായ ഇന്നലെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ദീപാവലിക്കു തുടക്കമിടുന്ന ധൻതെരാസ് ദിനത്തില്‍ വന്‍ തിരക്കാണ് ഗള്‍ഫിലെ സ്വര്‍ണവിപണിയില്‍ അനുഭവപ്പെട്ടത്. ഈ ദിവസം സ്വർണം വാങ്ങിയാല്‍ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. വടക്കേ ഇന്ത്യക്കാരാണ് കൂടുതലും സ്വർണം വാങ്ങാനെത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ വിലയിലെ വർധനയും മധ്യവേനൽ അവധിയും കാരണം മന്ദഗതിയിലായ വിപണി ഇതോടെ സജീവമായി. വില സ്ഥിരതയും വിൽപന വർധിക്കാൻ കാരണമായി. യുഎഇയിലെ സ്വർണ വില 22 കാരറ്റിന് ഗ്രാമിന് 172 ദിര്‍ഹം അതായത് 3272 രൂപയാണ് വില. നാട്ടിലേക്ക് സ്വർണം വാങ്ങി പോകുന്നവർക്ക് ഒരു പവന് ഏകദേശം 3,400 രൂപയിലധികം ലാഭം നേടാനാകുമെന്നതും ഉപഭോക്താക്കളുടെ തിരക്കേറാന്‍ കാരണമായി
ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആവേശകരമായ ഉത്സവകാല ഓഫറുകളും പുതുമയാര്‍ന്ന ഡിസൈനുകളിലെ ആഭരണങ്ങളും ഡയമണ്ടുകളും വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കി. ശൈത്യകാലത്തിന് തുടക്കമിടുന്നതോടെ രാജ്യത്തേക്കുള്ള സന്ദർശകരുടെ തിരക്കേറുന്നത് ഗള്‍ഫിലെ സ്വര്‍ണ വിപണിക്ക് ഊര്‍ജം പകരുമെന്ന പ്രതീക്ഷയിലാണ് വില്‍പ്പനക്കാര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ