
മസ്കത്ത്: അറബിക്കടലില്‍ രൂപപ്പെട്ട " ക്യാർ " ചുഴലിക്കാറ്റ് ഒമാൻ തീരത്ത് നിന്നും 1350 കിലോമീറ്റർ അകലെ എത്തി നിൽക്കുന്നതായി ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാറ്റ് ശക്തിയാർജിക്കുകയാണെന്നും 24 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റഗറി-2 ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നൽകുന്നു.
അതിതീവ്ര ന്യൂനമർദം വെള്ളിയാഴ്ച രാവിലെയാണ് ചുഴലിക്കാറ്റായി രൂപം പ്രാപിച്ചത്. നിലവിൽ ഒമാനിലെ "റാസ് അൽ മദ്റക്ക" തീരത്തുനിന്ന് 1350 കിലോമീറ്റർ അകലെയാണ് കാറ്റിന്റെ സ്ഥാനം.
"ക്യാർ" ചുഴലിക്കാറ്റിന്റെ പ്രഭവ സ്ഥാനത്ത് , കാറ്റിനു മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ ഉപരിതല വേഗത ഉള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു.തീവ്ര ചുഴലിക്കാറ്റായി മാറുന്ന " ക്യാർ " അടുത്ത അഞ്ചു ദിവസത്തിനുള്ളിൽ ഒമാന്റെ തെക്കൻ ഭാഗത്തും തുടർന്ന് യമൻ തീരത്തും ആഞ്ഞടിക്കുവാൻ സാധ്യത ഉണ്ട്.
അധികൃതരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. കിഴക്കൻ-മധ്യ അറേബ്യൻ കടലിൽ ഉത്ഭവിച്ച "ക്യാർ" ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് മുമ്പുതന്നെ അതിനു പേര് നൽകിയിരുന്നു.
"ക്യാർ ചുഴലിക്കാറ്റിന് ശേഷം രൂപപെടുവാൻ സാധ്യതയുള്ള കാറ്റിനു "മഹ" എന്നും തുടർന്നുള്ള ചുഴലുകാറ്റിനെ "ബുൾബുൾ" എന്നും വിളിക്കും. ക്യാറിന് മുമ്പുള്ള ചുഴലിക്കാറ്റിനെ "ഹിക്ക" എന്നാണ് വിളിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam