
ക്വറ്റ: പ്രവസമെടുക്കുന്നതിനിടെ ഡോക്ടര്‍ അബദ്ധത്തില്‍ കുഞ്ഞിന്റെ തല മുറിച്ചെടുത്തു. പാകിസ്ഥാനിലെ ക്വറ്റയിലാണ് സംഭവം. തലമുറിഞ്ഞുപോയ കുഞ്ഞിന്റെ ഉടല്‍ഭാഗം അമ്മയുടെ ഗര്‍ഭാശത്തിനുള്ളില്‍ തന്നെ അവശേഷിക്കുകയും ചെയ്തു. പിന്നീട് മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ശസ്ത്രക്രിയ നടത്തിയാണ് അവശേഷിച്ച ശരീരഭാഗങ്ങള്‍ പുറത്തെടുത്തത്.
ക്വറ്റയിലെ ഒരു സ്വകാര്യ ക്ലിനിക്കിലായിരുന്നു സംഭവം. സാധാരണ പ്രവസമായിരുന്നു തന്റെ ഭാര്യക്ക് വനിതാ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്ന് കുഞ്ഞിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രസവ സമയത്ത് ഡോക്ടര്‍ കുഞ്ഞിന്റെ തല മുറിച്ചെടുക്കുകയും ഉടല്‍ ഗര്‍ഭാശയത്തിനുള്ളിലാവുകയും ചെയ്തു. ഇതോടെ ഉടന്‍ തന്നെ അടുത്തുള്ള സിവില്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി ശസ്ത്രക്രിയ ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ ഉടല്‍ഭാഗം പുറത്തെടുത്തുന്നുവെന്ന് പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ദ എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രി അധികൃതരുടെയും പ്രസവമെടുത്ത വനിതാ ഡോക്ടറുടെയും അനാസ്ഥക്കെതിരെ ബന്ധുക്കള്‍ പ്രതിഷേധിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജില്ലാ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ കൂടിയാണ് ഈ ഡോക്ടറെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ തന്റെ സ്വകാര്യ ക്ലിനിക്ക് നടത്തിക്കൊണ്ടുപോകുന്നതിനായി ഇവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്താറില്ലായിരുന്നുവെന്നും രോഗികള്‍ പറയുന്നു. പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam