ദുബായ്: ടെക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്ന സാംസങ് ഗ്യാലക്സി നോട്ട് 9 ന് യുഎഇയില്‍ പ്രീ ബുക്കിങ് തുടങ്ങി. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ വെച്ചാണ് ഫോണ്‍ ഔദ്ദ്യോഗികമായി പുറത്തിറക്കിയത്. ഇതിന് പിന്നാലെ വിവിധ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ സൈറ്റുകളും പ്രീബുക്കിങ് ആരംഭിച്ചു.
128ജി.ബി സ്റ്റോറേജും ആറ് ജി.ബി റാമും ഉള്ള മോഡലിന് 3699 യുഎഇ ദിര്‍ഹമാണ് വില. 512 ജി.ബി ഇന്റേണല്‍ മെമ്മറിയും 8 ജി.ബി റാമും ഉള്ള മോഡലിന് 4599 ദിര്‍ഹം നല്‍കേണ്ടി വരും. നികുതി ഉള്‍പ്പെടെയുള്ള വിലയാണിത്. പ്രീബുക്കിങ് ഓഫറുകളും വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. ഹെഡ്ഫോണും ബ്ലൂടൂത്ത് സ്പീക്കറുമൊക്കെ വിവിധ സ്ഥാപനങ്ങള്‍ ഇങ്ങനെ നല്‍കുന്നു.
ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സൂഖ് ഡോട്ട് കോം വഴിയും ലുലു വെബ് സ്റ്റോര്‍ വഴിയും പ്രീ ഓര്‍ഡര്‍ സ്വീകരിക്കുന്നുണ്ട്. ഓഗസ്റ്റ് 24ന് കടകളില്‍ ഗ്യാലക്സി നോട്ട് 9 എത്തുമെന്നാണ് സാംസങ് അറിയിച്ചിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam