
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയില്‍ കടലില്‍ മുങ്ങിത്താഴ്ന്ന രണ്ട് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയ ഡോക്ടറും സുഹൃത്തും തിരമാലയില്‍പ്പെട്ട് മരിച്ചു. ജിദ്ദയിലെ പ്രമുഖ ഗൈനക്കോളജിസ്റ്റായ അഫാഫ് ഫലംബാനും സുഹൃത്ത് ലീനാ ത്വാഹയുമാണ് മുങ്ങി മരിച്ചത്.
പതിനാറ് വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളെ കടലില്‍ നിന്നും രക്ഷിക്കുന്നതിനിടെയാണ് ഇരുവരും മുങ്ങി മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്കായിരുന്നു സംഭവം. കടലില്‍ കുളിക്കുന്നതിനിടെയാണ് രണ്ട് പെണ്‍കുട്ടികള്‍ തിരമലയില്‍പ്പെട്ടത്. ഡോ. ഫലംബാനും ലീനയും നന്നായി നീന്തല്‍ അറിയാവുന്നവര്‍ ആണെന്നും അതിനാലാണ് പെണ്‍കുട്ടികളെ രക്ഷിക്കാനിറങ്ങിയതെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു.
പെണ്‍കുട്ടികളെ രക്ഷിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്നവര്‍ കടലില്‍ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടറുടെയും സുഹൃത്തിന്റെയും മരണത്തില്‍ ഡോക്ടര്‍മാരും സഹപ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തി.
സൗദിയില്‍ ട്രെയിനുകളോടിക്കാന്‍ 31 വനിതാ ലോക്കോ പൈലറ്റുമാര്‍
പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
അബുദാബി: യുഎഇയിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം കോലത്തുപറമ്പില്‍ വീട്ടില്‍ അബ്‍ദുല്‍ കരീം - ഖദിയമ്മ കുട്ടി ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ഫാസ് (24) ആണ് അബുദാബിയില്‍ മരിച്ചത്. മുസഫയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡില്‍ കിടന്ന് ഗതാഗതം തടസപ്പെടുത്തിയ പ്രവാസി അറസ്റ്റില്‍
മുറിയില്‍ ഒപ്പം താമസിച്ചിരുന്നവര്‍ പുലര്‍ച്ചെ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. പത്ത് മാസം മുമ്പാണ് മുഹമ്മദ് അല്‍ഫാസ് ഗള്‍ഫില്‍ എത്തിയത്. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആദ്യം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അവിടെ നിന്ന് ബനിയാസ് മോര്‍ച്ചറിയിലേക്കും മാറ്റുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ