
കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് ഡോ. സുലൈമാൻ അൽ മസിദിയുടെ നേതൃത്വത്തിലുള്ള ശസ്ത്രക്രിയാ സംഘം. ജാബർ അൽ അഹ്മദ് ആശുപത്രിയിലെ ഡോക്ടർമാർ, 12,000 കിലോമീറ്ററിലധികം ദൂരത്തിൽ, കുവൈത്തിൽ ഇരുന്ന് ബ്രസീലിലുള്ള രോഗിക്ക് വിജയകരമായി റോബോട്ടിക് ശസ്ത്രക്രിയ നടത്തി.
ഡോ. സുലൈമാൻ അൽ മസിദി, ഡോ. മുഹന്നദ് അൽ ഹദ്ദാദ്, ഡോ. ഹമൂദ് അൽ റാഷിദി എന്നിവരടങ്ങുന്ന സംഘമാണ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഈ ശസ്ത്രക്രിയ നടത്തിയത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദൂരത്തിലുള്ള റോബോട്ടിക് ശസ്ത്രക്രിയയാണിത്. ഈ നേട്ടം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യ മേഖലയെ സുസ്ഥിരമായ ഡിജിറ്റൽ ഭാവിയിലേക്ക് നയിച്ച അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ ദീർഘവീക്ഷണമുള്ള നയങ്ങളെ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്ദുൽവഹാബ് അൽ-അവാദി പ്രശംസിച്ചു. ഇത് കുവൈത്തിന്‍റെ ആരോഗ്യ രംഗത്തെ കുതിച്ചുചാട്ടത്തെയാണ് സൂചിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam