ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ഇന്ന്; നീ​ര​ജ് ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താരങ്ങൾ പങ്കെടുക്കും

Published : May 16, 2025, 11:06 AM IST
ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ഇന്ന്; നീ​ര​ജ് ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താരങ്ങൾ പങ്കെടുക്കും

Synopsis

സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ 

ദോഹ: ലോകോത്തര അ​ത്‍ല​റ്റിക് താരങ്ങൾ മറ്റുരക്കുന്ന ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് ഇന്ന് നടക്കും. സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന അ​ത്‍ല​റ്റി​ക് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക്സ്, ലോ​ക​ചാ​മ്പ്യ​ൻ നീ​ര​ജ് ചോ​പ്ര ഉ​ൾ​പ്പെ​ടെ നാ​ല് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. ജാ​വ​ലി​ൻ​ ത്രോ​യി​ൽ ഒ​ളി​മ്പി​ക്സി​ലും ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും സ്വ​ർ​ണം നേ​ടി​യ നീ​ര​ജ് തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് ​ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​ത്. 

2023 ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗി​ൽ 88.67 മീ​റ്റ​ർ ദൂ​രം താ​ണ്ടി​യ നീ​ര​ജ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, 2024ൽ 88.36 ​മീ​റ്റ​ർ പ്ര​ക​ട​ന​ത്തി​ലൂ​ടെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു. ജാവലിൻ വിഭാഗത്തിൽ ചോപ്രയ്‌ക്കൊപ്പം കിഷോർ ജെനയും പങ്കെടുക്കും. പു​രു​ഷ വി​ഭാ​ഗം 5000 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കു​ന്ന ഗു​ൽ​വീ​ർ സി​ങ്, വ​നി​താ 3000 സ്റ്റീ​പ്പി​ൾ ചേ​സ് താ​രം പാ​രു​ൾ ചൗ​ധ​രി എ​ന്നി​വ​രാ​ണ് മ​റ്റ് ഇ​ന്ത്യ​ൻ താര​ങ്ങ​ൾ. നി​ല​വി​ലെ ദേ​ശീ​യ റെ​ക്കോ​ഡി​ന് ഉ​ട​മ കൂ​ടി​യാ​ണ് പാ​രു​ൾ ചൗ​ധ​രി. 

ഈ വർഷത്തെ ഡയമണ്ട് ലീഗ് കലണ്ടറിലെ മൂന്നാമത്തെ വേദിയായ ദോഹയിൽ 45 ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാക്കൾ ഉൾപ്പെടെ 128 ഉന്നത കായികതാരങ്ങൾ പങ്കെടുക്കും. മത്സരത്തിന്റെ ചരിത്രത്തിൽ ആദ്യമായി, റെക്കോർഡ് തകർക്കുന്ന കായികതാരങ്ങൾക്ക് ഡയമണ്ട് ലീഗ് സീസണിലെ $9.24 മില്യൺ സമ്മാനത്തുകയ്ക്ക് പുറമേ $5,000 ബോണസ് തുകയും നൽകും.

രണ്ട് തവണ ലോക ചാമ്പ്യനായ ഗ്രനേഡയുടെ ആൻഡേഴ്സൺ പീറ്റേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള നിലവിലെ ദോഹ ജേതാവ് ജാക്കൂബ് വാഡ്‌ലെജ്, ജർമ്മനിയുടെ ജൂലിയൻ വെബർ, മാക്സ് ഡെഹ്‌നിംഗ്, കെനിയയുടെ ജൂലിയസ് യെഗോ, ജപ്പാന്റെ റോഡറിക് ജെൻകി ഡീൻ തുടങ്ങിയ പ്രമുഖർ ദോഹയിൽ മത്സരിക്കും. സീ​സ​ണി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ന്റെ മൂ​ന്നാ​മ​ത് മീ​റ്റാ​ണ് ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന​ത്. നാ​ല് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി 15 ഇ​വ​ന്റു​ക​ളാ​ണ് ഡ​മ​യ​ണ്ട് ലീ​ഗി​നു​ള്ള​ത്. ഏ​പ്രി​ൽ 26ന് ​സി​യാ​മെ​നി​ൽ ആ​രം​ഭി​ച്ച ഡ​യ​മ​ണ്ട് ലീ​ഗ് ആ​ഗ​സ്റ്റ് 27-28 ദി​വ​സ​ങ്ങ​ളി​ൽ സൂ​റി​ച്ചി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലോ​ടെ​ അ​വ​സാ​നിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫിഫ അറബ് കപ്പ് കിരീടത്തിൽ മുത്തമിട്ട് മൊറോക്കോ
ഒമാനിൽ നാളെ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി, ഏറ്റവും കുറഞ്ഞ പകൽ