
കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരി മൂന്ന് വയസ്സുള്ള കുഞ്ഞിനെ മൂന്നാം നിലയിലെ വീടിന്‍റെ ജനൽ വഴി താഴേക്ക് എറിഞ്ഞതായി പരാതി. കുവൈത്തിലാണ് സംഭവം. കുവൈത്തിലെ സുലൈബികത്ത് പൊലീസ് സ്റ്റേഷനിലാണ് ഇതു സംബന്ധിച്ച് ഒരു സ്വദേശി പരാതി നല്‍കിയത്.
ദോഹ ഏരിയയിലാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച് അല്‍ സബാ ഹോസ്പിറ്റലില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരാതിക്കാരന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡെപ്യൂച്ചി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. 35കാരിയായ ഗാര്‍ഹിക തൊഴിലാളിയെ കസ്റ്റഡിയിലെടുക്കും.
Read Also - 'ആടുജീവിത'ത്തിലെ ക്രൂരനായ അർബാബ് അല്ല, ഇത് ഫ്രണ്ട്ലി കഫീൽ; മറുപടിയായി അറബ് ചിത്രം, നടൻ മലയാളി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam