
കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. ഒരു പൗരൻ തന്‍റെ ഗാര്‍ഹിക തൊഴിലാളിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ഓപ്പറേഷൻസ് റൂമിൽ അറിയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ഫോറൻസിക് ടീമും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. സീലിംഗിൽ കെട്ടിയ കയറിൽ തൂങ്ങിയ നിലയിലായിരുന്നു തൊഴിലാളി. അധികൃതർ കേസ് രജിസ്റ്റർ ചെയ്യുകയും സംഭവത്തെക്കുറിച്ചുള്ള സാഹചര്യങ്ങൾ അന്വേഷിക്കാൻ ഡിറ്റക്ടീവുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam