സൗദിയിലെ ആദ്യ മലയാളി വനിതാ ഡോക്ടർമാരിലൊരാളായ ഡോ. ഐഷാബി നിര്യാതയായി

By Web TeamFirst Published May 20, 2021, 6:50 PM IST
Highlights

അർബുദ ബാധിതയായിരുന്ന അവർ ബംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം  ബുധനാഴ്ച രാത്രിയായിരുന്നു മരണം. 

റിയാദ്: സൗദി അറേബ്യയിലെ ആദ്യ മലയാളി വനിതാ ഡോക്ടർമാരിലൊരാളായ മലപ്പുറം മൂന്നാംപടി സ്വദേശിനി ഡോ. ഐഷാബി അബൂബക്കര്‍ (65) നാട്ടിൽ മരിച്ചു. അർബുദ ബാധിതയായിരുന്ന അവർ ബംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം  ബുധനാഴ്ച രാത്രിയായിരുന്നു മരണം. 

ജിദ്ദയിലെ ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ 20 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചിരുന്നു. മലപ്പുറം മുൻസിപ്പാലിറ്റി മുൻ ചെയർമാനായിരുന്ന പരേതനായ ഡോ. അബൂബക്കറിന്റെ മൂത്ത പുത്രിയും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ സലാഹ് കാരാടന്റെ ഭാര്യാ സഹോദരിയുമാണ്. രണ്ട് മാസം മുമ്പ് മരണപ്പെട്ട ഡോ. വണ്ടൂര്‍ അബൂബക്കറാണ് ഭർത്താവ്. മാതാവ്: ജമീല, മക്കള്‍: മെഹ്‌റിന്‍, ഷെറിന്‍ (ഓസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ശഫീന്‍ (ഓസ്‌ട്രേലിയ), ഷായിസ് (ജര്‍മനി), സഹോദരങ്ങള്‍: പരേതനായ ഡോ.സലീം, റഷീദ, അഷ്‌റഫ്, നസീം സലാഹ്, ലൈല, ഷഫീഖ്, ഡോ. സക്കീര്‍.

click me!