പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിചരണ പദ്ധതികളുമായി കെ.എം.സി ആശുപത്രി

Published : Jun 30, 2022, 10:11 AM ISTUpdated : Jun 30, 2022, 10:12 AM IST
പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിചരണ പദ്ധതികളുമായി കെ.എം.സി ആശുപത്രി

Synopsis

രക്ത സംബന്ധമായ വിവിധ പരിശോധനകൾ, നെഞ്ചിന്റെ എക്സ്റേ, ഇസിജി, ടിഎംടി, എക്കോ അടക്കം എട്ട് പരിശോധനകൾ എൻ.ആര്‍.ഐ ഹെൽത്ത് ചെക്കപ്പ് സ്കീമിന്റെ ഭാഗമാണെന്ന് ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിങ് ഡയറക്ടര്‍ ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ ഷാര്‍ജയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദുബൈ: പ്രവാസികള്‍ക്കും നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍ക്കുമായി ചെങ്ങന്നൂര്‍ കല്ലിശ്ശേരിയിലെ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ എൻ.ആര്‍.ഐ ഹെൽത്ത് ചെക്കപ്പ്, ഹോം കെയർ പാക്കേജ്, ഡോർ ടു ഡോർ പാക്കേജ് എന്നിവ ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. രക്ത സംബന്ധമായ വിവിധ പരിശോധനകൾ, നെഞ്ചിന്റെ എക്സ്റേ, ഇസിജി, ടിഎംടി, എക്കോ അടക്കം എട്ട് പരിശോധനകൾ എൻ.ആര്‍.ഐ ഹെൽത്ത് ചെക്കപ്പ് സ്കീമിന്റെ ഭാഗമാണെന്ന് ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മാനേജിങ് ഡയറക്ടര്‍ ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ ഷാര്‍ജയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എല്‍.ആര്‍.ഐ ഹെല്‍ത്ത് ചെക്കപ്പ് ബ്രോഷറും വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശനം ചെയ്‍തു. എൻ.ആര്‍.ഐ ഹെൽത്ത് ചെക്കപ്പ് സ്കീമില്‍ വര്‍ഷത്തില്‍ രണ്ട് തവണ ആരോഗ്യ പരിശോധനാ സൗകര്യം ലഭിക്കും. ഇതിന് പുറമെ ഹോം കെയർ പാക്കേജ്, ഡോർ ടു ഡോർ പാക്കേജ് എന്നിവയുമുണ്ട്. പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കായുള്ള ഹോം കെയർ പാക്കേജിൽ 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നതാണ് പ്രത്യേകത. ഡോക്‌ടർമാരുടെ സന്ദർശനം, ടെലി കൺസൾട്ടേഷൻ, രക്തശേഖരണം, പോസ്റ്റ് കൊവിഡ് കെയർ ഹെൽത് ചെക്കപ്പ്, 24 മണിക്കൂറും ആംബുലൻസ് സർവീസ്, നഴ്സിന്റെ ഫോളോ അപ് എന്നിവ 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശത്ത് ലഭ്യമാകും. മറ്റ് ആശുപത്രികളുമായി സഹകരിച്ച് ഇത് കേരളം മുഴുവനുമാക്കി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

കുടുംബത്തിനുള്ള മറ്റൊരു ആരോഗ്യസേവന പദ്ധതിയായ ഡോർ ടു ഡോർ പാക്കേജ് വഴി 24 മണിക്കൂറും മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ ബന്ധപ്പെടാം. കേരളത്തിലെവിടെയും പിക്കപ്പ് ആംബുലൻസ്, കാബ് സേവനം, സൗജന്യ ടെലി കൺസൾട്ടിങ്ങും ഫോളോ അപ്പും ഈ പാക്കേജിന്റെ ഭാഗമാണ്. പ്രവാസികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനുള്ള നടപടികളും പുരോഗമിക്കുന്നതായി ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ പറഞ്ഞു. 

Read also: യുഎഇയില്‍ 1,769 പുതിയ കൊവിഡ് കേസുകള്‍, 24 മണിക്കൂറിനിടെ രണ്ട് മരണം

2021 മാർച്ചിൽ പ്രവർത്തനമാരംഭിച്ച ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസില്‍ വിവിധ മെഡിക്കൽ വിഭാഗങ്ങളിലായി 70-ലധികം ഡോക്ടർമാരുണ്ട്.  ലോകോത്തര  നിലവാരത്തിലുള്ള ഹൃദ്രോഗ - ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിന് പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ ഡോ. കെ.എം. ചെറിയാനാണ് നേതൃത്വം നല്‍കുന്നത്. ആൻജിയോപ്ലാസ്റ്റികൾ, പേസ്മേക്കർ ഇൻസേർഷനുകൾ, ഇലക്ട്രോഫിസിയോളജി സ്റ്റഡീസ്, ബൈപാസ് & വാസ്കുലർ സർജറികൾ എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.   

ഹൃദയം തകരാറിലായ രോഗികൾക്കായി ഇവിടെ സമഗ്രമായ പരിചരണ വിഭാഗം ആരംഭിച്ചിട്ടുണ്ട്.  കാർഡിയാക് റീജനറേഷൻ സ്റ്റെം സെൽ തെറാപ്പി, ആർട്ടിഫിഷ്യൽ ഹാർട്ട് ഇംപ്ലാന്റേഷൻ ആന്റ് ഹാർട്ട് ട്രാൻസ്പ്ലാൻറേഷൻ എന്നീ സൗകര്യങ്ങളോടെയുള്ള  അടുത്ത തലമുറ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായി  വികസിപ്പിക്കുകയാണ് ഭാവി ലക്‌ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 

അമിതവണ്ണം, കുടവയർ എന്നിവ കുറക്കുന്നതിനുള്ള അതിനൂതന ശാസ്ത്രക്രിയകൾ , തൈറോയ്ഡ്, ഹെർണിയ, അപ്പെന്റിസൈറ്റിസ് എന്നിവയുടെ ശസ്ത്രക്രിയകൾ, മുറിവുകൾ ഇല്ലാതെ വേരിക്കോസ് വെയ്ൻ ഭേദമാക്കാനുള്ള ശസ്ത്രക്രിയ, പൈൽസ്, ഹിസ്റ്റുല ശസ്ത്രക്രിയകൾ തുടങ്ങിയവ അത്യാധുനിക ഉപകാരണങ്ങളുടെ സഹായത്തോടെ ഇവിടെ നടക്കുന്നു. 

ഗൈനക്കോളജി ആന്റ് നിയോനേറ്റോളജി വിഭാഗത്തിൽ പ്രഗത്ഭരായ ഡോക്ടർമാരുടെ കീഴിൽ പ്രത്യേക പരിശീലനം ലഭിച്ച സ്റ്റാഫും സേവനമനുഷ്ടിക്കുന്നു. മള്‍ട്ടി പാരാ മോണിട്ടറിങ് ഉള്ള ലേബർ റൂം, എയർ കണ്ടിഷൻഡ് സ്യുട്  റൂം, നിയോനേറ്റല്‍ ഐസിയു, ആധുനിക ഉപകരണങ്ങളിൽ അധിഷ്ഠിതമായ ചികിത്സാ രീതികൾ എന്നിവ കൊണ്ട്, പ്രസവ ചികിത്സക്ക് എത്തുന്നവർക് എല്ലാവിധ മാനസികമായ പിന്തുണയും ഇവിടെ നൽകിപ്പോരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഓർത്തോപീഡിക്സ് വിഭാഗത്തിൽ ആർത്രോസ്കോപ്പി സർജറി, സ്പൈൻ സർജറി, ടോട്ടൽ ജോയിന്റ് റീപ്ലേസ്‌മെന്റ് സർജറി തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. ഡയബറ്റോളജി ക്ലിനിക്, എപ്പിലെപ്സി ക്ലിനിക്, സ്ട്രോക്ക് മാനേജ്‌മന്റ് ക്ലിനിക്, പാർക്കിൻസൺസ് ക്ലിനിക് തുടങ്ങിയ ക്ലിനിക്കുകളുണ്ട്. യൂറോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ന്യൂറോ ൃസർജറി തുടങ്ങിയവക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാണ്.വന്ധ്യതാ ചികിത്സക്ക് ഏറ്റവും നൂതനമായ ലബോറട്ടറിയോടു കൂടിയ മികച്ച രീതിയിലുള്ള ഒരു സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ആധുനിക ചികിത്സാ രീതികളിൽ അധിഷ്ഠിതമായ ഇവിടുത്തെ ലഹരി വിമോചന കേന്ദ്രത്തിൽ രോഗികൾക്ക് എല്ലാ പിന്തുണയും നൽകാൻ പ്രശസ്ത മനോരോഗ മനഃശാസ്ത്ര വിദഗ്ധർ, ഗ്യാസ്‌ട്രോഎന്ററോളജിസ്റ്, കാർഡിയോളജിസ്റ്, കൗൺസിലേഴ്‌സ് എന്നിവരുടെ സഹായം 24 മണിക്കൂറും ലഭ്യമാണ് . അപകർഷതാബോധം, വിഷാദം, സംതൃപ്തിയില്ലായ്മ, കുട്ടികളിലെ സ്വഭാവവൈകല്യങ്ങൾ, പഠനപ്രശ്നങ്ങൾ തുടങ്ങിയ ലഘുവായ പ്രശ്നങ്ങൾ മുതൽ ഗൗരവമുള്ള മനസികരോഗങ്ങളും മദ്യം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിപത്തുകളും നൂതന സംവിധാനങ്ങളുടെ പിന്തുണയോടെ ഇവിടെ ചികിൽസിക്കപ്പെടുന്നു. എല്ലാ വിഭാഗം സ്പെഷ്യലിസ്റ്റുകളും ഒന്നിച്ച്‌ പ്രവർത്തിക്കുന്നതിനാൽ മറ്റു ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കും  ലഹരിമോചന ചികിത്സ തേടാവുന്നതാണ്.

അതിസങ്കീർണ്ണ ശാസ്ത്രക്രിയകൾക്ക് വളരെ നൂതനമായ ചികിത്സ രീതികളും ഏറ്റവും കുറച്ചു നാൾ ആശുപത്രിവാസം മതിയാവുന്ന രീതിയിലുള്ള ശസ്ത്രക്രിയ സംവിധാനങ്ങളും ആണ് കെ എം സി ഹോസ്പിറ്റൽ ചെങ്ങന്നൂരിൽ ഒരുക്കിയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി