സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഈ മാസം 15ന് റിയാദിലെത്തും

Published : Jan 11, 2023, 01:07 PM IST
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഈ മാസം 15ന് റിയാദിലെത്തും

Synopsis

28ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സൗദി ഉന്നത വ്യക്തിത്വങ്ങൾക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും. ഔദ്യോഗിക സന്ദർശനത്തിന് ഈ മാസം 15നാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ സൗദിയിലെത്തുന്നത്.

റിയാദ്: സൗദി അറേബ്യയിലേക്കുള്ള നിയുക്ത ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ ഈ മാസം 15ന് റിയാദിലെത്തി ഔദ്യോഗിക ചുമതലയേൽക്കും. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഒപ്പം ഈ മാസം 15 മുതൽ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സൗദി സന്ദർശന പരിപാടിക്കും നേതൃത്വം നൽകും. 

എംബസിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ദേശീയ പതാക ഉയർത്തുന്ന അംബാസഡർ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ 76-ാം വാർഷികാഘോഷമായ ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെയും ഇന്ത്യ - സൗദി നയതന്ത്രബന്ധത്തിന്റെ 76-ാം വാർഷികാഘോഷത്തിന്റെയും കൂടി പശ്ചാത്തലത്തിൽ, 1950ൽ ഇന്ത്യ പരമാധികാര റിപ്പബ്ലിക്കായി മാറിയതിന്റെ വാർഷിക ദിനത്തിൽ റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്. അനുബന്ധമായി 28ന് വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്കും സൗദി ഉന്നത വ്യക്തിത്വങ്ങൾക്കും ക്ഷണിക്കപ്പെട്ട സാമൂഹിക പ്രതിനിധികൾക്കുമായി ഒരുക്കുന്ന അത്താഴ വിരുന്നിലും അംബാസഡർ ആതിഥേയത്വം വഹിക്കും. ഔദ്യോഗിക സന്ദർശനത്തിന് ഈ മാസം 15നാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ സൗദിയിലെത്തുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ ഡോ. ഔസാഫ് സഈദ് കിഴക്കൻ മേഖല സെക്രട്ടറിയായി സ്ഥാനകയറ്റം ലഭിച്ച് വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്തേക്ക് മാറിയ ശേഷം റിയാദിൽ അംബാസഡറുണ്ടായിരുന്നില്ല. ആ ഒഴിവ് നികത്തിയാണ് 1997 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ ഡോ. സുഹൈൽ അജാസ് ഖാൻ എത്തുന്നത്. ലബനോണിലെ അംബാസഡർ പദവിയിൽനിന്നാണ് റിയാദിലേക്കുള്ള മാറ്റം. അദ്ദേഹത്തിന്റെ സൗദിയിലെ മൂന്നാം ഊഴമാണിത്. ജിദ്ദയിൽ കോൺസൽ ജനറലായും റിയാദിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ (ഡി.സി.എം) ആയും പ്രവർത്തിച്ചിരുന്നു.

Read also: കേന്ദ്രമന്ത്രി വി. മുരളീധരൻ ഈ മാസം 15ന് സൗദി അറേബ്യ സന്ദര്‍ശിക്കും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി