ഈ വേനല്‍ക്കാലത്ത് മഹ്‌സൂസിനൊപ്പം സുവര്‍ണ സ്വപ്‌നം കാണൂ; ഒരു കിലോഗ്രാം സ്വര്‍ണം നേടാന്‍ അവസരം

Published : Jul 04, 2022, 04:57 PM ISTUpdated : Jul 04, 2022, 05:33 PM IST
ഈ വേനല്‍ക്കാലത്ത് മഹ്‌സൂസിനൊപ്പം സുവര്‍ണ സ്വപ്‌നം കാണൂ; ഒരു കിലോഗ്രാം സ്വര്‍ണം നേടാന്‍ അവസരം

Synopsis

2022 ജൂലൈയില്‍ നടക്കുന്ന മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ടിക്കറ്റുകള്‍ 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് തന്നെ ഗ്രാന്‍ഡ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനാകും. 

ദുബൈ: ഇതുവരെ 24 മില്യനയര്‍മാരെ സൃഷ്ടിച്ച് മുന്നേറുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ പ്രഖ്യാപനത്തിലൂടെ വേനല്‍ക്കാലം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. ഇതിലൂടെ ഒരു ഭാഗ്യശാലിക്ക് എപ്പോഴുമുള്ള സമ്മാനങ്ങള്‍ക്ക് പുറമെ ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം നേടാനുള്ള അവസരമാണ് ലഭിക്കുന്നത്. 2022 ജൂലൈ മാസം നടക്കുന്ന മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പുകളില്‍ പങ്കെടുക്കുന്ന എല്ലാവരുടെയും ടിക്കറ്റുകള്‍ 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് തന്നെ ഗ്രാന്‍ഡ് ഡ്രോയിലും റാഫിള്‍ ഡ്രോയിലും പങ്കെടുക്കാനുമാകും. 

മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍  www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുക. ഓരോ ബോട്ടില്‍ഡ് വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും പ്രതിവാര നറുക്കെടുപ്പിലേക്കുമുള്ള ഒരു എന്‍ട്രി ലഭിക്കുന്നു. ഇതിന് പുറമെയാണ് ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനുള്ള അവസരവും ലഭിക്കുന്നത്. 

എല്ലാ ആഴ്ചയിലും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹമാണ്. രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350 ദിര്‍ഹവും വിജയികള്‍ക്ക് ലഭിക്കും. ഇതിന് പുറമെ റാഫിള്‍ ഡ്രോയിലെ മൂന്ന് വിജയികള്‍ക്ക് ആകെ 300,000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. 

ജൂലൈ മാസത്തില്‍ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലും അവസരം ലഭിക്കുന്നു. മറ്റൊരു ബോട്ടില്‍ഡ് വാട്ടര്‍ കൂടി വാങ്ങാതെ തന്നെ വിജയിക്കാനുള്ള അവസരം വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ. 

'ആളുകള്‍ അവധിക്കാലം ചെലവഴിക്കുന്നതിനായി യാത്ര ചെയ്യുന്ന സന്തോഷകരമായ സമയമാണ് വേനല്‍ക്കാലം. ഞങ്ങളുടെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അവധി ദിവസങ്ങള്‍ ആസ്വദിക്കാനുള്ള അവസരം നല്‍കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ആശങ്കകളില്ലാതെ തന്നെ അവര്‍ ആഗ്രഹിക്കുന്ന ആഡംബരത്തില്‍ ജീവിക്കാനാകും. എല്ലാ ഉപഭോക്താക്കള്‍ക്കും ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം വിജയിക്കാനും റാഫിള്‍ ഡ്രോയിലൂടെ 100,000 ദിര്‍ഹം നേടാനും അതിനൊപ്പം ഒരു കിലോ സ്വര്‍ണം സ്വന്തമാക്കാനുമുള്ള അവസരമാണ് ഭാഗ്യം നിങ്ങള്‍ക്കൊപ്പമാണെങ്കില്‍ ലഭിക്കുക. ഈ മനോഹര സീസണില്‍ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ മറ്റൊരു തിളക്കമാര്‍ന്ന ഏട് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. അതുകൊണ്ട് സുവര്‍ണ സ്വപ്‌നം കാണൂ'- മഹ്‌സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്‌സ് എല്‍എല്‍സി സിഇഒ ഫരീദ് സാംജി പറഞ്ഞു. 

ഇതുവരെ 200,000,000 ദിര്‍ഹത്തിലധികം സമ്മാനമായി നല്‍കിക്കഴിഞ്ഞ മഹ്‌സൂസ്, മേഖലയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പാണ്. ആകര്‍ഷകങ്ങളായ സമ്മാനങ്ങളിലൂടെയും ഇതുവരെ 8,000ത്തിലേറെ ആളുകള്‍ക്ക് പ്രയോജനപ്പെട്ടിട്ടുള്ള  സിഎസ്ആര്‍ പദ്ധതികളിലൂടെയും ആളുകളുടെ ജീവിതങ്ങളില്‍ ഗുണകരമായ മാറ്റം വരുത്തിയിരിക്കുകയാണ് മഹ്സൂസ്. നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ
യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി