ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്‌സിനേഷന്‍ തുടരും

Published : Jun 18, 2021, 11:40 PM IST
ഒമാനില്‍ ഡ്രൈവ്  ത്രൂ കൊവിഡ്  വാക്‌സിനേഷന്‍ തുടരും

Synopsis

45 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ സ്വീകരിക്കുവാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ്: ജൂണ്‍ 13 മുതല്‍ ഒമാന്‍ ഓട്ടോമൊബൈല്‍ അസ്സോസിയേഷനില്‍ ആരംഭിച്ച കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ രണ്ടാമത്തെ ആഴ്ചയും തുടരുമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45 വയസ്സും അതിനു മുകളിലും പ്രായമുള്ളവര്‍ക്കുള്ള വാക്സിന്‍ സ്വീകരിക്കുവാന്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഞായര്‍ മുതല്‍ വ്യാഴം വരെ വൈകുന്നേരം 4 മണി മുതല്‍ 9 വരെയായിരിക്കും വാക്‌സിന്‍ ലഭിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് അമേരിക്ക അപലപിച്ചില്ലെങ്കിൽ തിരിച്ചടിക്കും, ക്യാമ്പസുകളിൽ നിന്ന് ഒരു കിലോമീറ്റ‍ർ മാറി നിൽക്കണമെന്ന് ഇറാൻ
ബഹ്‌റൈനിൽ അൽബ പ്ലാന്‍റിന് നേരെ ഇറാൻ ആക്രമണം; രണ്ട് ജീവനക്കാർക്ക് പരിക്ക്, അതീവ ജാഗ്രത