ഒമാനിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ പുനഃരാരംഭിക്കുന്നു; 45നു മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ വാക്സിനെടുക്കാം

Published : Jun 26, 2021, 11:33 PM IST
ഒമാനിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ പുനഃരാരംഭിക്കുന്നു; 45നു മുകളിൽ പ്രായമുള്ളവർക്ക് നാളെ മുതൽ വാക്സിനെടുക്കാം

Synopsis

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക.

മസ്‍കത്ത്: ഒരാഴ്ചത്തെ ഇടവേളയ്‍ക്ക് ശേഷം ഒമാനില്‍ ഡ്രൈവ് ത്രൂ കൊവിഡ് വാക്സിനേഷൻ 27 മുതല്‍ പുനഃരാംഭിക്കുന്നു. 45 വയസും അതിനു മുകളിലും പ്രായമുള്ളവർക്ക് ഈ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം 3.00 മണി മുതൽ രാത്രി 7.00 വരെയായിരിക്കും വാക്സിൻ ലഭിക്കുക.

വാക്സിൻ സ്വീകരിക്കാൻ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ആസ്ഥാനത്ത് എത്തുന്നവർ തിരിച്ചറിയൽ കാർഡ് ഒപ്പം  കരുതണം. ജൂൺ 13 മുതലാണ് ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷനിൽ കൊവിഡ് പ്രതിരോധ ഡ്രൈവ് ത്രൂ വാക്സിനേഷൻ ആരംഭിച്ചത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ജൂൺ 20 ഇത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുഎഇയുടെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമായി എത്തിഹാദ് റെയിൽ
ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി