
മസ്‍കത്ത്: ഒമാനിലേക്ക് വരുന്ന യാത്രക്കാർ തങ്ങൾ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കൊപ്പം കുറിപ്പടിയും കരുതണമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ നിയമ നടപടികൾ ഒഴിവാക്കാന്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് പൊലീസ് ഇന്ന് പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിൽ പറയുന്നു.
മയക്കുമരുന്ന് അടങ്ങിയ രാസവസ്തുക്കളുടെ അളവ് കൂടുതൽ ഉള്ള ചില ഔഷധങ്ങൾക്ക് ഒമാനിൽ നിയന്ത്രണം നിലനിൽക്കുന്നുണ്ട്. ഇക്കാരണത്താലാണ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവയുടെ കുറിപ്പടി ഒപ്പം കരുതാൻ ആവശ്യപ്പെടുന്നതെന്നും റോയൽ ഒമാൻ പോലീസ് അറിയിപ്പിൽ വിശദീകരിച്ചിട്ടുണ്ട് .
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam