ഒരു നമ്പർ അകലെ 4 മില്യൺ ഡോളർ: ഡ്രൈവർക്ക് എമിറേറ്റ്സ് ഡ്രോയിലൂടെ 25,000 ഡോളർ

Published : Oct 07, 2026, 09:37 AM IST
Emirates Draw

Synopsis

സമ്മാനത്തുക തന്റെ ജീവിതം തന്നെ മാറ്റുമെന്നാണ് വിജയി പറയുന്നത്. വീട് നവീകരിക്കാനും ചെറിയൊരു ബിസിനസ് തുടങ്ങാനും ഈ തുക മതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്.

ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന റോമി മൊളാറ്റെ ഫിലിപ്പീൻസിൽ നിന്നുള്ള പ്രവാസിയാണ്. കഴിഞ്ഞ വാരാന്ത്യം അദ്ദേഹത്തിന് മൊബൈൽ ഫോണിൽ ലഭിച്ച ഒരു മെസേജ് ഇതായിരുന്നു: ഈസി6 ടിക്കറ്റിലെ അഞ്ച് നമ്പറുകൾ അദ്ദേഹം മാച്ച് ചെയ്തു. അതിലൂടെ അദ്ദേഹത്തിന് 25,000 ഡോളറും ലഭിച്ചു. ഒരു നമ്പർ കൂടെ മാച്ച് ചെയ്തിരുന്നെങ്കിൽ റോമിക്ക് 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് ലഭിക്കുമായിരുന്നു. പക്ഷേ, നഷ്ടപ്പെട്ട നമ്പറിനെക്കുറിച്ച് അദ്ദേഹത്തിന് ഒട്ടും ആശങ്കയില്ല.

ഫേസ്ബുക്കിലൂടെയാണ് റോമി ആദ്യമായി എമിറേറ്റ്സ് ഡ്രോയെക്കുറിച്ച് കേട്ടത്. എല്ലാ ആഴ്ച്ചയും ഓരോ ഗെയിമിന്റെ ടിക്കറ്റ് അദ്ദേഹം എടുക്കും. പ്രിയപ്പെട്ടവരുടെ വാർഷികങ്ങളോ ജന്മദിനങ്ങളോ ആയി ബന്ധപ്പെട്ട നമ്പറുകളാണ് അദ്ദേഹം തെരഞ്ഞെടുക്കുക.

“കുടുംബത്തിനായി പണം നേടാനാണ് ഞാൻ കളിക്കുന്നത്.” – അദ്ദേഹം വിജയത്തിന് ശേഷം പറയുന്നു.

ഒരു സുഹൃത്താണ് റോമി വിജയിച്ച കാര്യം ഉറപ്പിച്ചത്. തൊട്ടു പിന്നാലെ അദ്ദേഹം കുടുംബത്തോട് വാർത്ത അവതരിപ്പിച്ചു.

സമ്മാനത്തുക തന്റെ ജീവിതം തന്നെ മാറ്റുമെന്നാണ് റോമി പറയുന്നത്. വീട് നവീകരിക്കാനും ചെറിയൊരു ബിസിനസ് തുടങ്ങാനും ഈ തുക മതിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. റോമിയുടെ വിജയത്തോടെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഗെയിം കളിക്കുന്നുണ്ട്.

ഗെയിമിൽ പ്രതീക്ഷ അർപ്പിക്കണോയെന്ന ചോദ്യത്തിന് റോമിക്ക് പറയാനുള്ളത് ഇതാണ്: “വിജയം വരെ പരിശ്രമം തുടരൂ.”

ഇതിൽ രഹസ്യങ്ങളൊന്നുമില്ല. ക്ഷമയും വിശ്വാസവും ആണ് പ്രധാനം. എമിറേറ്റ്സ് ഡ്രോ എന്റെ ജീവിതത്തിന് വലിയ സഹായമാകും. വിജയിച്ചതിൽ ഞാൻ വളരെ സന്തോഷവാനാണ്. ദൈവത്തിന് നന്ദി – റോമി പറയുന്നു.

ഏറ്റവും പുതിയ ഈസി6 ഗ്രാൻഡ് പ്രൈസ് വിജയിയെയും നിങ്ങൾക്ക് ഉടനെ അറിയാം. ഒക്ടോബർ എട്ടിന് വിജയിയെ പ്രഖ്യാപിക്കും. റോമിക്ക് നഷ്ടമായ ആ ആറാം നമ്പർ കൈവശമുള്ള ഒരാൾ ഇപ്പോൾ തന്നെ എവിടെയെങ്കിലും ഉണ്ടാകും. ഔദ്യോഗികമായ എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കൂ, ഈസി6 ഡ്രോ ഫലം ഒക്ടോബർ 9-ന് വൈകീട്ട് 5-ന് അറിയാം.

ഗോൾഡ് ബൊണാൻസ് സ്പെഷ്യൽ ഇപ്പോഴും കളിക്കാം. പരിമിതകാലത്തേക്ക് മാത്രം. എട്ട് വിജയികൾക്ക് 80 ഗ്രാം സ്വർണ്ണം പങ്കിടാം. ഇതിനായി മെഗാ7, ഈസി6, വൈൽഡ്5, ഫാസ്റ്റ്5 ഗെയിമുകളുടെ ഓരോ ടിക്കറ്റ് വീതം ഒരുമിച്ച് വെറും 39 ഡോളർ നൽകി വാങ്ങാം. സ്വർണ്ണം നേടാനുള്ള അവസരത്തിൽ പങ്കാളിയാകാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു, ആറായിരത്തിലേറെ പേർ കസ്റ്റഡിയിൽ
ഇൻഡിക്കേറ്റർ ഉപയോഗിക്കാത്തവർക്കെതിരെ നടപടി ശക്തം; കുവൈത്തിൽ 372 വാഹനങ്ങൾക്ക് പിഴ