യുഎഇയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

Published : Dec 25, 2022, 11:10 PM ISTUpdated : Dec 26, 2022, 05:09 PM IST
യുഎഇയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

Synopsis

മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. 

പര്‍വ്വതമേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം രാവിലെ 11.24നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അല്‍ റാമ്‌സ് കോംപ്രിഹെന്‍സീവ് പൊലീസ് ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റാഹ്ബി പറഞ്ഞു. മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

അപകടത്തില്‍പ്പെട്ട വാഹനം മലയുടെ ചെരിവിലേക്ക് തകര്‍ന്നു വീഴുകയും യുവാവ് മരണപ്പെടുകയുമായിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും നാഷണല്‍ ആംബലന്‍സും സ്ഥലത്തെത്തിയിരുന്നതായി മേജര്‍ അല്‍ റാഹ്ബി കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

Read More - പ്രവാസി ഇന്ത്യക്കാരന്‍ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

സൗദി അറേബ്യയില്‍ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മൂന്ന് മരണം, ഏഴ് പേർക്ക് പരിക്ക്. ദക്ഷിണ സൗദിയിലെ അൽബാഹ മേഖലയിൽ വാഹനങ്ങൾ അപകടത്തിൽപെട്ടും മണ്ണിടിഞ്ഞുമുണ്ടായ വിവിധ അപകടങ്ങളിലാണ് ജീവനുകൾ പൊലിഞ്ഞത്.

Read More - 'റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം'; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

അഞ്ചു വിദേശികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മൂന്നു പേർ തൽക്ഷണം മരിക്കുകയായിരുന്നു. രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അൽബാഹ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. മറ്റൊരു അപകടത്തിൽ കാർ കണ്ടെയ്നർ ടാങ്കറുമായി കൂട്ടിയിടിച്ച് കാർ യാത്രികരായ നാല് സ്ത്രീകൾക്ക് പരിക്കേറ്റു. അഖബ എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് ഒരാൾക്ക് നിസാര പരിക്കേറ്റു. ഇയാളെയും വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീകളെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും പഴയകാല പ്രവാസി, പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ബാവക്ക വിടപറഞ്ഞു
ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്