വിമാനത്തിന് മുകളില്‍ സാന്താക്ലോസിന്റെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വലിയ തൊപ്പിയും കാണാം. ക്രിസ്മസ് ആശംസ നേര്‍ന്ന് കൊണ്ട് എമിറേറ്റ്‌സ് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.
ദുബൈ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷ ലഹരിയിലാണ്. വ്യത്യസ്തമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് ലോകമെങ്ങുമുള്ള ജനങ്ങള്‍ ക്രിസ്മസിനെ വരവേല്‍ക്കുന്നത്. ആളുകള്‍ക്ക് ഒത്തുചേരാനും സന്തോഷം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. രാജ്യാതിര്‍ത്തികള്‍ക്കും സംസ്കാരങ്ങള്‍ക്കുമപ്പുറം ജനങ്ങളെ ഒന്നിപ്പിക്കുന്ന എല്ലാ അവസരങ്ങളും ആഘോഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം കൂടിയാണ് ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങൾ നൽകുന്നത്.
ഇത്തവണ കൗതുകമുണർത്തുന്ന ഒരു ക്രിസ്മസ് സ്‌പെഷ്യല്‍ വീഡിയോ പങ്കുവെച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് ദുബൈയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍.
റെയിന്‍ഡീര്‍ വലിക്കുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ വിഎഫ്എക്‌സ് വീഡിയോയാണ് വിമാന കമ്പനി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിന് മുകളില്‍ സാന്താക്ലോസിന്റെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വലിയ തൊപ്പിയും കാണാം. ക്രിസ്മസ് ആശംസ നേര്‍ന്ന് കൊണ്ട് എമിറേറ്റ്‌സ് പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തിയത്.
Read More - യുഎഇയില്‍ മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
ഉത്സവ സീസണില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക്
കുവൈത്ത് സിറ്റി: ക്രിസ്മസും പുതുവത്സരവും ഉള്‍പ്പെടെ ആഘോഷ സീസണ്‍ എത്തിയതോടെ വിമാന ടിക്കറ്റ് നിരക്കിലും വന്‍ വര്‍ധനവ്. തുർക്കി, ദുബൈ, സൗദി അറേബ്യ, ഈജിപ്ത്, ലെബനൻ, ലണ്ടൻ, ഫിലിപ്പീന്‍സ് തുടങ്ങിയ ചില സ്ഥലങ്ങളിലേക്ക് സാധാരണ നിരക്കിൽ നിന്ന് 100 മുതൽ 250 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കുവൈത്തിലെ സ്വകാര്യ വിദേശ സ്‌കൂളുകളുടെ അവധിക്കാലത്തോടനുബന്ധിച്ചാണ് ചില ലക്ഷ്യസ്ഥാനങ്ങൾക്കുള്ള ടിക്കറ്റുകൾക്ക് ആവശ്യക്കാര്‍ ഇത്രത്തോളം വർധിച്ചതെന്ന് ട്രാവൽ, ടൂറിസം വിദഗ്ധർ വിശദീകരിച്ചു. അവധിക്കാലം കൂടി എത്തിയതോടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ കുടുംബങ്ങളുടെ താല്‍പ്പര്യവും വര്‍ധിച്ചു.
Read More - മീന്‍ പിടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ കണ്ണില്‍ കുരുങ്ങിയ ചൂണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
വിവിധ പ്രായക്കാർക്ക് അനുയോജ്യമായ രസകരമായ നിരവധി കാര്യങ്ങളുള്ളതിനാല്‍ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നത് സൗദി അറേബ്യയാണ്. ഉയർന്ന ടിക്കറ്റ് നിരക്കുള്ള യാത്രാ സീസൺ തിരിച്ചറിയാൻ നേരത്തെയുള്ള ആസൂത്രണത്തിന്റെ ആവശ്യകതയും, യാത്രകൾക്കുള്ള റിസർവേഷനുകൾക്കായി ഫ്ലെക്സിബിൾ തീയതികളും സമയങ്ങളും സ്വീകരിക്കുന്നതും പ്രമോഷണൽ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതും നിരക്കുകള്‍ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
