
കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) ഡ്രൈവിങ് ലൈസന്‍സും(driving license) വാഹന രജിസ്‌ട്രേഷനും ( vehicle registration)പൂര്‍ണമായും ഡിജിറ്റല്‍ രൂത്തിലാക്കാനൊരുങ്ങി (digitization)ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയുടെ മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡും ഉള്‍പ്പെടുത്താനാണ് ആലോചന.
കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ പദ്ധതി. ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ നിലവില്‍ കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്‌ട്രേഷനും കൈവശം കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ വാഹന ഉപയോക്താക്കള്‍ക്ക് സാധിക്കും.
കുവൈത്തില്‍ ജനജീവിതം സാധാരണ നിലയിലേക്ക്; തുറസായ സ്ഥലങ്ങളില്‍ ഇനി മാസ്‍ക് വേണ്ട
മാത്രമല്ല, നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കല്‍, ഇന്‍ഷുറന്‍സ് നടപടികള്‍ എന്നിവ കൂടുതല്‍ എളുപ്പത്തിലാക്കാനും ഡിജിറ്റലൈസേഷന്‍ സഹായിക്കും. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് എസ് എം എസ് ആയി അറിയിപ്പ് നല്‍കുന്ന സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.
ഇറാനില്‍ നിന്നെത്തിയ നാല് കിലോ മയക്കുമരുന്ന് കസ്റ്റംസ് പിടിച്ചെടുത്തു
സ്‍പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് ജോലി നല്‍കി; 20 ഓഫീസുകളില്‍ റെയ്ഡ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam